കേരളം ചരിത്രത്തിലേക്ക് ഡബിള്‍ ബെല്‍ അടിച്ചിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ആദ്യഘട്ടം നടപ്പാക്കിയിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ ഇനി സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്സിനും സൗജന്യമായി യാത്രചെയ്യാം. ആവേശത്തോടെയാണ് വനിതകളും ട്രാന്‍സ് സമൂഹവും, പൊതുസമൂഹമൊന്നാകെയും ആ ചരിത്രനിമിഷത്തെ വരവേറ്റത്. ഔദാര്യമല്ല, സ്ത്രികള്‍ക്കുള്ള ആദരമാണ് പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദിവസം ഒരു മുപ്പത് രൂപയെങ്കിലും മിച്ചംപിടിക്കാന്‍ ഒരു പാവപ്പെട്ട വീട്ടമ്മയ്ക്ക് കഴിഞ്ഞാല്‍ അതൊരു ചെറിയ കാര്യമല്ല. അതോടെ അവരുടെ ജീവിതത്തിലെ എല്ലാ സാമ്പത്തികപ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്നല്ല, പക്ഷെ, ചെറിയലാഭം വലിയമാറ്റങ്ങള്‍ക്ക് തുടക്കമാകുമോ? പദ്ധതിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ? പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിന് ന്യായീകരണമുണ്ടോ? 

ENGLISH SUMMARY:

Kerala has made history with the first phase of free bus travel for women and transgender individuals on KSRTC ordinary buses. This initiative, a significant promise by the UDF government, is being celebrated as a recognition of women rather than a mere welfare scheme.