കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമെനന് ഹര്‍ജിയില്‍. ലിംഗാടിസ്ഥാനത്തിലെ വേര്‍തിരിവ് വിവേചനപരം. ഭരണഘടനാവിരുദ്ധമായ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം.
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്സിനുമാണ് സൗജന്യ യാത്ര. തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രിയദര്‍ശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യ സൗജന്യ യാത്രയുടെ ഫ്ലാഗ് ഓഫും നിര്‍വ്വഹിച്ച മുഖ്യമന്ത്രി സെക്രട്ടേറിയറ്റുവരെ മന്ത്രിമാര്‍ക്കൊപ്പം ബസില്‍ യാത്ര ചെയ്തു. ഔദാര്യമല്ല, സ്ത്രികള്‍ക്കുള്ള ആദരമാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി. സ്വകാര്യ ബസ് സര്‍വ്വീസുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഇന്ദിര ഗ്യാരന്‍റികളിലെ സുപ്രധാന വാഗ്ദാനമാണ് അധികാരത്തിലെത്തി ഒരുമാസത്തിനകം നടപ്പാക്കിയത്. പുരുഷൻമാർക്കും സൗജന്യയാത്ര വേണമെന്ന മെൻസ് അസോസിയേഷന്‍റെ ആവശ്യം സരസമായിമുഖ്യമന്ത്രി തള്ളി. പുരുഷൻമാർക്ക് സൗജന്യം നൽകിയാൽ അതിന്‍റെ ലാഭം വീട്ടിലെത്തില്ല, സർക്കാരിൽ തന്നെ എത്തുമെന്നായിരുന്നു വി.ഡി.സതീശൻ പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് തെറ്റിദ്ധാരണ കൊണ്ടാണെന്നായിരുന്നു മെൻസ് അസോസിയേഷന്‍റെ പ്രതികരണം. പക്ഷെ മുഖ്യമന്ത്രി നമ്മുടെ അസോസിയേഷൻ എന്ന് പറഞ്ഞതിനാൽ സമരത്തിൽ നിന്ന് അസോസിയേഷൻ പിൻമാറി.