നിപയ്ക്കും ഷിഗെല്ലക്കും പുറമേ കോഴിക്കോട് മലേറിയ കൂടി സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതരസംസ്ഥാന തൊഴിലാളിക്ക് സ്ഥിരീകരിച്ച മലേറിയയുടെ ഉറവിടം മധ്യപ്രദേശ് ആണെന്നാണ് നിഗമനം. മധ്യപ്രദേശ് സ്വദേശിയായ തൊഴിലാളി ഏതാനും ആഴ്ചകൾക്കു മുമ്പാണ് കോഴിക്കോട് തിക്കോടിയിൽ ജോലി അന്വേഷിച്ചു എത്തിയത്. ഇയാൾക്ക് ഒപ്പമുള്ള മറ്റു അതിഥി തൊഴിലാളികളുടെയും രക്തം പരിശോധിക്കും. പ്രദേശത്ത് പനി സർവേയും ഫോഗിങും നടത്താനാണ് തീരുമാനം. ഇന്നലെ മാത്രം ജില്ലയിൽ മൂന്നുപേർക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു.
അതേസമയം നിപ സമ്പർക്ക പട്ടികയിൽപ്പെട്ട കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് വരും. നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട കോഴിക്കോട്ടെ ആരോഗ്യ പ്രവർത്തകയുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയിരുന്നു. വെന്റിലേറ്ററിൽ തുടരുന്ന രോഗിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. മറ്റൊരു ആരോഗ്യപ്രവര്‍ത്തകയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
രോഗിയുടെ ഒരു ബന്ധുകൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. നിപ രോഗം നിയന്ത്രണവിധേയമായെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരന്‍ പറഞ്ഞു. കോഴിക്കോട്ട് ഡി.എം.ഒ. ചാര്‍ജിലുള്ള ആളുണ്ട്. ഒട്ടേറെ പേരെ പരിശോധിച്ചു. അതെല്ലാം, നെഗറ്റീവാണ്. വെറുതെ വിമര്‍ശനം നടത്തി പ്രതിപക്ഷം സ്വയം അപഹാസ്യരാകരുതെന്നും കെ.മുരളീധരന്‍ ഗുരുവായൂരില്‍ പറഞ്ഞു.