പി.എം.ശ്രീയില്‍ തുടരാന്‍ കേരളം നിര്‍ബന്ധിതരെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. പിണറായി സര്‍ക്കാര്‍ കരാറിലൊപ്പിട്ടതിനാല്‍ പദ്ധതിയില്‍ തുടരാന്‍ കേരളം നിര്‍ബന്ധിതമായി. പിന്മാറാന്‍ കത്തും കൊടുത്തില്ല. എന്നുവച്ചാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത് മുന്‍നിറുത്തി പി.എം.ശ്രീയില്‍ കേരളം ഇപ്പോള്‍തന്നെ ഭാഗമാണെന്നും അതില്‍നിന്ന് പിന്‍മാറുക എളുപ്പമല്ലെന്നുമാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. പ്രതിവര്‍ഷം ആയിരം കോടി രൂപ സംസ്ഥാനത്തിന് പ്രധാനമാണെന്ന് പറഞ്ഞുവെക്കുന്നതിനൊപ്പം രാഷ്ട്രീയമായി ഉയര്‍ത്തിയ എതിര്‍പ്പുകളില്‍ വിട്ടുവീഴ്ചക്കില്ലെന്നും കൂടി മുഖ്യമന്ത്രി പറയുന്നു.