നമ്മുടെ നാട്ടില്‍ സ്വകാര്യ ആശുപത്രികള്‍ നിരവധിയുണ്ട്. പല അസുഖങ്ങള്‍ക്കും നമ്മള്‍ സ്വകാര്യ ആശുപ്ത്രികളില്‍ ചികിത്സ തേടാറുമുണ്ട്. ഒരേ രോഗത്തിന് ഒരേ കാറ്റഗറിയില്‍പ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ഒരു നിരക്കാണോ ? അല്ല, ഇനി ഒരു ജലദോഷപ്പനി വന്ന് പോയാല്‍ പോലും വേണ്ടതും വേണ്ടാത്തതുമായ എല്ലാ ടെസ്റ്റ് ചെയ്യിക്കും. ചുരുക്കി പറഞ്ഞാല്‍ ആധാരം പണയം വക്കണ്ട അവസ്ഥയാകും. ഒരു സര്‍ജറിക്ക് പോയാല്‍ ആ സര്‍ജറിയുടെ തുക പറയും മുന്‍പ്, ഇന്‍ഷൂറന്‍സ് കൂടി അന്വേഷിച്ചിട്ടാണ് തുക പറയുക. ഇനി ഒരുപകടം പറ്റിയിട്ട് തൊട്ടടുത്ത സ്വകര്യ ആശുപത്രിയില്‍ എത്തിച്ചിട്ട് പൈസ അടയ്ക്കാനാകാത്തതിന്റെ പേരില്‍ മടക്കി അയച്ച ചില സംഭവങ്ങളുമുണ്ട്. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിലാണ് പണമില്ലാത്തതിന് ചികില്‍സ നിഷേധിക്കരുത് എന്നതടക്കം ഹൈക്കോടതി ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്. സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകുന്ന ഒട്ടേറെ നിർദ്ദേശങ്ങൾ ആണ് ക്ലിനിക്കൽ എസ്റ്റാബ്മെന്റ് നിയമം ശരിവെച്ചു കൊണ്ടുള്ള ഹൈക്കോടതി മാർഗ്ഗരേഖയിലുള്ളത്. എന്നാല്‍ ഇതിനെതിരെ രംഗത്ത് വരികയാണ് സ്വകാര്യ ആശുപത്രികള്‍; നിര്‍ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ പറയുന്നത്. ജീവനല്ലേ പണത്തേക്കാള്‍ വലുത്, കോടതി ചികിത്സ കൊണ്ട് നല്ല വഴി വരുമോ സ്വകാര്യ ആശുപത്രികള്‍. കൊള്ളയ്ക്ക് അറുതിയാകുമോ ? നിര്‍ദേശങ്ങള്‍ അപ്രായോഗികമോ?