eye-foundation

TOPICS COVERED

ദക്ഷിണേന്ത്യയിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നേത്ര ആശുപത്രി ശൃംഖലയാണ് 'ദി ഐ ഫൗണ്ടേഷന്‍'. ഇരുപത്തിയേഴാമത് ആശുപത്രിയാണ് തൃശൂരില്‍ ആരംഭിച്ചത്. ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ  നേത്രരോഗ വിദഗ്ധന്‍ ഡോ. ഡി. രാമമൂര്‍ത്തിയുടെ നേതൃത്വത്തിലാണ് കൂര്‍ക്കഞ്ചേരിയില്‍ ഈ ആശുപത്രി  സജ്ജമാക്കിയത്.  കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍  ആശുപത്രിയുടെ  ഉദ്ഘാടനം നിര്‍വ്വഹിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ മുഖ്യാതിഥിയായിരുന്നു. 

ദേശീയ ഗുണനിലവാര മാനദണ്ഡമായ എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ചിട്ടുണ്ട്. പതിനയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് ആശുപത്രി കെട്ടിടം

ENGLISH SUMMARY:

'The Eye Foundation', a leading super-specialty eye hospital chain in South India, has opened its 27th branch in Koorkenchery, Thrissur. The hospital, equipped with state-of-the-art facilities, was established under the leadership of Dr. D. Ramamurthy, Chairman and Managing Director. Thrissur Corporation Mayor Dr. Niji Justin inaugurated the facility, with Kalyan Jewellers MD T.S. Kalyanaraman as the chief guest. Spanning 15,000 square feet, the hospital has already received the prestigious NABH accreditation, ensuring national quality standards in eye care.