അവധി ആഘോഷിക്കാന്‍ വിനോദ സഞ്ചാരികൾ കൂട്ടത്തോടെ ചുരം കയറിയതോടെ കോഴിക്കോട് താമരശേരി ചുരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗത ഗുരുക്ക്. വിവിധ വളവുകളിൽ ആംബുലൻസുകൾ അടക്കം കുടുങ്ങി. മൈസൂരു ദസറയും തുടർച്ചയായ അവധി ദിവസങ്ങളും വന്നതോടെയാണ് ചുരത്തില്‍ തിരക്കേറിയത്.കുട്ടികളും പ്രായമായവരും ഉൾപ്പെടെ വലഞ്ഞു. വയനാട്ടിലേക്ക് മാത്രമല്ല സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കെല്ലാം സഞ്ചാരികളുടെ തിരക്കാണ്. പലയിടങ്ങളിലും റോഡുകളില്‍ മണിക്കൂറുകള്‍ നീണ്ട കുരുക്കാണ്. അവധി മാത്രമല്ല, ദേശീയ പാത നിര്‍മാണം നടക്കുന്ന ഇടങ്ങളിലെ കുരുക്കും നിങ്ങളെ വലച്ചേക്കാം. ദീര്‍ഘദൂര യാത്ര പോകുന്നവര്‍ ശ്രദ്ധിക്കുക. കയ്യില്‍ ലഘുഭക്ഷണവും വെള്ളവും കരുതുന്നത് നന്നാകും. എപ്പോള്‍ വേണമെങ്കിലും റോഡില്‍ കുരുങ്ങിയേക്കാം. യാത്രയ്ക്കിറങ്ങി നിങ്ങളിലാരെങ്കിലും വഴിയില്‍ കുരുങ്ങിയോ... വലിയ ഗതാഗത കുരുക്ക് കണ്ടോ എവിടെയെങ്കിലും?