ഓണ്‍ലൈന്‍ കാലമാണ്. ഉപ്പ് മുതല്‍ കര്‍പ്പുരം വരെ എന്ന് പറയുമ്പോലെ എല്ലാം കിട്ടും ഓണ്‍ലൈനില്‍ .എന്നാല്‍ പിന്നെ മദ്യം കൂടി ആയാലോ എന്നാണ് ബവ്റിജസ് കോര്‍പ്പറേഷന്‍ ചോദിക്കുന്നത്.ചുമ്മ ചോദിക്കുകയല്ല അങ്ങനെ ഒരു ആശയമാണ് ബവ്കോ സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്.നിലവില്‍ സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിട്ടില്ലെങ്കിലും സമീപ ഭാവിയില്‍ വാതില്‍പ്പടി മദ്യവിതരണം പ്രതീക്ഷിക്കാവുന്നതാണ്. ഓണ്‍ലൈന്‍ മദ്യ വില്പന നിലവില്‍ ഉദേശിക്കുന്നില്ല എന്നാണ് എക്സൈസ് മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഉടന്‍ നടപ്പാകും എന്ന് ബവ്കോ MD ഹര്‍ഷിത അട്ടല്ലൂരി മനോരമ ന്യൂസിനോട് പറഞ്ഞു.ബവ്കോ ഔട്ട്ലെറ്റുകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കലും റവന്യു കൂട്ടലുമാണ് പ്രധാന ലക്ഷ്യം. മദ്യം വില്‍പ്പന ഓണ്‍ലൈനായാല്‍ ലഹരി ഉപയോഗം കുറയുമെന്ന് കൂടി പറയുകയാണ് ബവ്കോ MD ഹര്‍ഷിത അട്ടല്ലൂരി. യഥാര്‍ഥത്തില്‍ മദ്യ ഉപയോഗം കുറയ്ക്കാന്‍ കഴിയുമോ ഓണ്‍ലൈന്‍ മദ്യവില്‍പനയിലൂടെ? അതോ കൂടുമോ? പുതിയകാല വില്‍പന രീതിയിലേക്ക് ബെവ്കോയും വരേണ്ടതില്ലേ?