ഹൈക്കോടതിയില്‍ നിന്ന് ഒരു പ്രധാനപ്പെട്ട നിര്‍ദേശം വന്ന ദിവസമാണ്.തൃശൂർ പാലിയേക്കരയിൽ ഒരു മാസത്തേയ്ക്ക് ടോൾ പിരിയ്ക്കേണ്ട എന്ന തീരുമാനം.ഇടപ്പള്ളി മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വിഴ്ച വരുത്തിയതോടെ ആണ് കോടതി നടപടി. ഗതാഗത കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്ച ഹൈക്കോടതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. അവധി പല തവണ മാറി മാറി ചോദിക്കുകയായിരുന്നു NHAI.പക്ഷേ ഒരു പരിഹാരവും ഉണ്ടായില്ല. ഒടുവില്‍ ഹൈക്കോടതി കടുപ്പിച്ചു. ഇത് പാലിയേക്കരയിലെ മാത്രം പ്രശ്നമാണോ?മറ്റൊരു ഉദാഹരണം ആണ് കുമ്പളം ടോള്‍ പ്ലാസ. അത്രമാത്രം മോശമായ, നിരന്തരം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ദേശീയപാത. പക്ഷേ ടോള്‍ പിരിവിന് ഒരു കുറവും ഇല്ല. ഇവിടേയും തീരുന്നില്ല. മറ്റ് പലയിടത്തും സമാനമായ പ്രശ്നങ്ങള്‍ ഉണ്ട്. ഇവിടങ്ങളിലും ഒരു തീരുമാനം വേണ്ടേ? ഗതികെട്ട വഴികളിലെ ടോള്‍ കൊളള അവസാനിക്കേണ്ടേ?