രണ്ട് മാസത്തെ സ്കൂള്‍ അവധി എപ്പോള്‍ വേണം? വേനല്‍ക്കാലത്ത് വേണോ? അതോ മഴക്കാലത്ത് വേണോ? അതോ മെയ് ജൂണ്‍ മാസങ്ങളിലായി മാറ്റണോ? പുതിയ ചര്‍ച്ച ഉയര്‍ന്നുവരികയാണ്.തുടക്കമിട്ടിരിക്കുന്നത് മറ്റാരുമല്ല, വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി തന്നെയാണ്.
കേരളത്തിലെ സ്കൂള്‍ അവധിക്കാലം ഏപ്രില്‍ മെയ് മാസങ്ങളില്‍ നിന്ന് മാറ്റി കനത്ത മഴയുളള ജൂണ്‍,ജൂലൈ മാസങ്ങള്‍ അല്ലെങ്കില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ എന്ന ആശയമാണ് പൊതുജന ചര്‍ച്ചയ്ക്കായി ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രി ഉയര്‍ത്തിക്കൊണ്ടുവരുന്നത്.കാലവര്‍ഷം തുടങ്ങുന്ന ആദ്യമാസങ്ങളില്‍ കനത്ത മഴകാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
വിദഗ്ദ പഠനം ആവശ്യമുളള വിഷയമാണ്. എങ്ങിലും എന്തെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും?കുട്ടികളുടെ പഠനത്തേയും ആരോഗ്യത്തേയും എങ്ങനെ ബാധിക്കും?അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് എത്രമാത്രം പ്രായോഗികമാകും?മറ്റ് സംസ്ഥാനങ്ങളിലേയും രാജ്യങ്ങളിലേയും അവധിക്കാല ക്രമീകരണങ്ങള്‍ എങ്ങനെ മാതൃകയാക്കാം?തുടങ്ങിയ ചോദ്യങ്ങളും വ്യദ്യാഭ്യാസ മന്ത്രി മുന്നോട്ട് വയ്ക്കുന്നുണ്ട്.മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് എത്തിയിരിക്കുന്നത്. നിങ്ങള്‍ പറയു ചോദിക്കുന്നു സ്കൂള്‍ അവധി മാറ്റണോ?