TOPICS COVERED

ഇന്ത്യയിലെ ഏറ്റവും വലിയ ഏയര്‍ലൈന്‍സ് ആണ് ഇന്‍ഡിഗോ.ആഭ്യന്തര യാത്രക്കാരുടെ 60 ശതമാനവും വഹിക്കുന്നത് എയര്‍ലൈന്‍സ്.ആ ഇന്‍ഡിഗോ ,വിമാന സര്‍വീസുകള്‍ കൂട്ടമായി റദ്ദാക്കിയതോടെ  യാത്രക്കാര്‍ അക്ഷരാര്‍ഥത്തില്‍ കുടുങ്ങി.പ്രതിസന്ധിയില്‍ നിന്നും കര കയറാനാകാതെ ഇന്‍ഡിഗോയും. ഇന്ന് മാത്രം റദ്ദാക്കിയത് 600ല്‍ അധികം സര്‍വീസുകള്‍. ക്രൂ ഡ്യൂട്ടി ടൈം ചട്ടം നടപ്പാക്കിയതോടെ പൈലറ്റുമാരുടെ ക്ഷാമം നേരിടുന്നതാണ് പ്രധാന പ്രതിസന്ധി. പുനഃക്രമീകരണവും റീ ഫണ്ടും അനുവദിക്കുന്നുണ്ടെന്ന് ഇന്‍ഡിഗോ പറയുമ്പോഴും ഇതൊന്നും ലഭിക്കുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.എന്തായാലും  പ്രതിസന്ധിക്ക് ഇടയാക്കിയ വിവാദവ്യവസ്ഥകളില്‍ ഇളവ് വന്നിരിക്കുകയാണ്. പൈലറ്റുമാരുടെ  പ്രതിവാരവിശ്രമം, അവധി നിബന്ധനകള്‍ ഡി.ജി.സി.എ പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ പ്രശ്ന പരിഹാരമാവുമോ?പഴയപടിയിലേക്ക് കാര്യങ്ങള്‍ എത്തുമോ? യാത്രക്കാര്‍ പെരുവഴിലായതോടെ വിമാനത്തവളങ്ങളില്‍ കണ്ണുനിറയ്ക്കുന്ന കാഴ്ചകളാണ്. ഹുബ്ബള്ളിയില്‍ വിവാഹ സത്കാരത്തില്‍ സമയത്തിന് എത്തിച്ചേരാന്‍ കഴിയാത്തതിനെ തുടര്‍ന്ന്  നവദമ്പതികള്‍ സത്കാരത്തില്‍ പങ്കെടുത്തത് വെര്‍ച്വലായി. ബെംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ മേഘയുടെയും ഭുവനേശ്വര്‍ സ്വദേശി സംഗത്തിന്റെയും വിവാഹ സത്കാരത്തില്‍ ഇരുവരും പങ്കെടുത്തത് വിഡിയോ കോണ്‍ഫറന്‍സ് വഴി. അങ്ങനെ അങ്ങനെ പല പല റിപ്പോര്‍ട്ടുകള്‍ ഓരോ ഇടത്ത് നിന്നും വരുന്നു. അതിനിടിയില്‍ എയര്‍ ഇന്ത്യയുടെ വിമാനക്കൊളളയും. വന്‍ നിരക്ക് വര്‍ധനയാണ് എയര്‍ ഇന്ത്യ നടത്തിയിരിക്കുന്നത്. ഡല്‍ഹി കൊച്ചി കുറഞ്ഞ യാത്ര നിരക്ക് 44,000 രൂപയാക്കി. നാളെ ടിക്കറ്റ് നിരക്ക് ഒരു ലക്ഷം വരെയാണ്.

ENGLISH SUMMARY:

IndiGo crisis is causing major disruptions to air travel in India. The cancellation of hundreds of flights has left passengers stranded and facing significant challenges