തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വിധിയെഴുതി.രണ്ടാം ഘട്ടം നാളെ വിധിയെഴുതും. ആദ്യഘട്ടത്തില്‍ പോളിങ് താരതമ്യേനെ കുറവാണ് ..70.91 ആണ് അന്തിമ പോളിങ് ശതമാനം.എറണാകുളത്താണ് പോളിങ് ശതമാനം കൂടുതല്‍.കുറവ് പത്തനംതിട്ടയിലും.നാളെ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുളള ജില്ലകള്‍ കൂടി വിധിയെഴുതി കഴിഞ്ഞാല്‍ പിന്നെ ക്ലൈമാക്സാണ്.13 ആം തീയതി, ശനിയാഴ്ച വിധി വരും.നിയമസഭ തിരഞ്ഞെടുപ്പിന്റെ ദിശാസൂചികയായി മാറുന്ന രാഷ്ട്രീയ ബലപരീക്ഷണത്തില്‍ ആര് വിജയിച്ച് കയറും? സെമിഫൈനലില്‍ ആര്‍ക്കായിരിക്കും മുന്‍തൂക്കം? തുടക്കം മുതല്‍ അവകാശവാദം പലതാണ്.ആധിപത്യം തുടരുമെന്ന് LDF ഉം തിരിച്ചുപിടിക്കുമെന്ന് UDF ഉം കൂടുതല്‍ ഇടത്ത് അക്കൗണ്ടുകള്‍ തുറക്കുമെന്നും വോട്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് NDA യും അവകാശപ്പെടുന്നു.തദേശിയ വിഷയം , സ്ഥാനാര്‍ഥികളുടെ പ്രത്യേകതകള്‍ എന്നിവയ്ക്ക് അപ്പുറം സംസ്ഥാന തലത്തില്‍ ഉയര്‍ന്നുവന്നു പൊതുരാഷ്ട്രീയ വിഷയങ്ങളും വിവാദവും അടക്കം ചര്‍ച്ചയായ തിരഞ്ഞെടുപ്പാണ്.ശബരിമല സ്വര്‍ണക്കൊളളയും രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും സജീവമായി തന്നെ പ്രചാരണ വിഷയമായി.മുന്നണികളുടെ കണക്കുകൂട്ടലിന് അപ്പുറം ജനങ്ങളുടെ മനസില്‍ എന്തായിരുന്നു?യഥാര്‍ഥത്തില്‍ ആര്‍ക്കാണ് മുന്‍തൂക്കം?