കഴിഞ്ഞവര്‍ഷം ഇതേദിവസം, ഡിസംബര്‍ നാലിന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍, ഇന്ന് മറ്റൊരു ഡിസംബര്‍ നാലിന് രാഷ്ട്രീയമായി അസ്തമിക്കുകയാണ്. ബലാത്സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരിക്കുകയാണ്. നിയമത്തിന് മുന്നില്‍ കീഴടങ്ങാതെയുള്ള ഒളിച്ചോട്ടം ഇനിയും തുടരുമോ എന്നതാണ് ഇനിയറിയേണ്ടത്. വിധി വന്ന് മിനിറ്റുകള്‍ക്കകം കോണ്‍ഗ്രസ് പാര്‍ട്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഇങ്ങനെയൊരാളെ ഇനിയും ചുമക്കുന്നത് പാര്‍ട്ടിയുടെ വിശ്വാസ്യതയില്ലാതാക്കുമെന്ന തിരിച്ചറിവിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി എത്തുകയായിരുന്നു. ഇനി ശേഷിക്കുന്നത് എംഎല്‍എ എന്ന പദവിയാണ്. രാജിവയ്ക്കേണ്ടത് വ്യക്തിയുടെ തീരുമാനമെന്ന് പറയുമ്പോഴും പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ആളോട് രാജിവയ്ക്കണമെന്ന് പറയാന്‍ കോണ്‍ഗ്രസിന് കഴിയില്ലേ? രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണ്ടേ?

ENGLISH SUMMARY:

Rahul Mamkootathil faces a political downfall following serious accusations. The Congress party expelled him after his bail plea was rejected, leaving his MLA position in question.