കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന കൊടും ക്രിമിനലികളിലൊരാളാണ് സൗമ്യ എന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി. ഈ കേസ് മാത്രമല്ല തമിഴ്നാട്ടിലുള്‍പ്പെടെ നിരവധി ബലാത്സംഗ മോഷണ േകസുകളിലെ പ്രതി.
ഞെട്ടലോടെയാണ് കേരളം ആ കൊടും ക്രിമനില്‍ ജയില്‍ ചാടിയെന്ന വാര്‍ത്ത കേട്ടത്. ആറ് മണിക്കൂറിനുള്ളില്‍ മാധ്യമങ്ങളുടെയും നാട്ടുകാരുടെയും ജാഗ്രത കൊണ്ട് കൂടി പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടി. അതിന് ശേഷമാണ് കേരളം ആശ്വാസത്തിന്റെ നെടുവീര്‍പ്പെട്ടത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ
ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമി എങ്ങനെ ജയില്‍ ചാടി ? ജയില്‍ സിസ്റ്റവും ഉറങ്ങിപ്പോയോ? ജയില്‍ ബ്രേക്കിന് ഗോവിന്ദച്ചാമിക്ക് ആരുടെയൊക്കെ സഹായം കിട്ടി. ജയില്‍ സുരക്ഷയും പേരിന് മാത്രമോ.