തെരുവു നായ ശല്യത്തില്‍ പൊറുതിമുട്ടുകയാണ് നാട്.കണ്ണൂരില്‍ നിന്ന് മാത്രമുളള ഇന്നലത്തേയും ഇന്നത്തേയും കണക്കുകള്‍ ഭയപ്പെടുത്തും.ഇന്ന് 19 പേര്‍ക്കും ഇന്നലെ 56 പേര്‍ക്കും അങ്ങനെ ആകെ മൊത്തം 75 പേര്‍ക്കാണ് കടിയേറ്റത്.ഇത്രയും ഒക്കെ ആയപ്പോഴത്തേക്കും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ നിര്‍ദേശപ്രകാരം എബിസി സെന്‍ററിലെ ജീവനക്കാര്‍ നായ്ക്കളെ പിടിയ്ക്കാന്‍ തുടങ്ങി.ഇത് കൃത്യമായി ചെയ്യേണ്ട സമയത്ത് തന്നെ ചെയ്ത് പോയിരുന്നെങ്കിലോ എന്ന ചോദ്യം കൂടി ഉയരുകയാണ് പല കോണുകളില്‍ നിന്ന്.കണ്ണൂരെ മാത്രം അവസ്ഥയല്ല ഇത് .സംസ്ഥാനത്തുടനീളം തെരുവു നായ നിയന്ത്രണം പൂര്‍ണമായും പാളിയെന്ന് വ്യക്തമാക്കുന്ന വാര്‍ത്തകള്‍ പല ദിവസങ്ങളിലായി പുറത്തുവരുന്നുണ്ട്.ഓരോ വര്‍ഷത്തേയും കണക്കുകള്‍ നോക്കിയാല്‍ ആശങ്ക ഇരട്ടിക്കും..;5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് പിടഞ്ഞ് മരിച്ചത് 102 പേരാണ്.നായ്ക്കളുടെ കടിയേറ്റതാകട്ടെ 13 ലക്ഷത്തോളം പേര്‍ക്കും..എന്നിട്ടും എന്തുണ്ടായി പരിഹാരം.സര്‍ക്കാര്‍ പദ്ധതികളുടെ അവസ്ഥ എന്താണ്?ആര് നിയന്ത്രിക്കും ഈ തെരുവുനായ്ക്കളെ? നിങ്ങള്‍ പറയൂ ചോദിക്കുന്നു ആര് പിടിച്ചുകെട്ടും?