സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് തുടക്കമായതോടെ തീരദേശത്ത് ഇനി വറുതിയുടെ കാലമായിരിക്കും. അതിനിടയിലാണ് തീരദേശത്തേയും മല്‍സ്യതൊഴിലാളികളേയും ഭീതിയിലാഴ്ത്തിയ രണ്ട് കപ്പല്‍ ദുരന്തങ്ങള്‍.കൊച്ചി തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും  ആശങ്കയിലാഴ്ത്തി കണ്ണൂര്‍ തീരത്ത് മറ്റൊരു ചരക്കുകപ്പല്‍  അപകടത്തില്‍പ്പെടുകയായിരുന്നു..ഭീതിവേണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും തീരദേശവും മല്‍സ്യതൊഴിലാളികളും ഭീതിയിലാണ്. ആദ്യ കപ്പല്‍ അപകടം തന്നെ മല്‍സ്യ വില്‍പ്പനയെ സാരമായി ബാധിച്ചു. രണ്ടാമത്തെ  അപകടം കൂടിയായപ്പോള്‍ വറുതിക്കാലത്ത് തീരത്തിന്‍റെ ആശങ്ക ഇരട്ടിയായി.അതിനിടയില്‍ മല്‍സ്യ കഴിക്കാന്‍ പാടില്ല എന്ന രീതിയിലുളള ചിലരുടെ പ്രചാരണവും..എന്തായാലും കടല്‍ മത്സ്യം ഭക്ഷ്യയോഗ്യമാണെന്ന്  ആളുകളെ ബോധ്യപ്പെടുത്താന്‍ ഓള്‍ കേരള ഫിഷ് മര്‍ച്ചന്‍റ് അസോസിയേഷന്‍ കോഴിക്കോട് ഫ്രീഡം സ്ക്വയറില്‍   ഇപ്പോള്‍  മത്സ്യാഹാര വിരുന്നൊരുക്കിയിരിക്കുകയാണ്. വിവിധതരം മീന്‍കറിയും കപ്പയുമാണ് ഒരുക്കിയിരിക്കുന്നത്. 

ENGLISH SUMMARY:

As the trawling ban begins in Kerala, bringing lean times for coastal communities, two consecutive ship accidents – one off Kochi and another near Kannur – have heightened fears among fishermen and coastal residents. Despite reassurances from the State Disaster Management Authority, concerns persist, significantly impacting fish sales. Amidst rumors discouraging fish consumption, the All Kerala Fish Merchant Association organized a free fish feast at Kozhikode's Freedom Square, serving various fish curries and tapioca, to assure the public that seafood is safe for consumption.