ദേശീയപാത തകര്‍ന്നത് ആരുടെ പാളിച്ചയാണ്. ആരുടെ ആണെങ്കിലും അത് കേരളത്തിലാണ്. അതിന്‍റെ ദുരിതം താങ്ങേണ്ടത് ആ റോഡിലൂടെ പോകാന്‍ അവകാശമുള്ള ഞാനും നിങ്ങളുമാണ്. ദേശീയപാത ആരുടേതാണെങ്കിലും നാട്ടുകാരുടെ ബുദ്ധിമുട്ട് തിരിച്ചറിയാനുള്ള പ്രാഥമിക ബാധ്യത സംസ്ഥാനത്തിനാണ്.  വിള്ളല്‍ വീഴുന്നതുവരെ ക്രെഡിറ്റെടുത്തവരൊന്നും, അതിനുശേഷം അതിന് തയാറായിട്ടില്ല. ഇന്നലെ കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ടിട്ടും ഒരന്വേഷണം ആവശ്യപ്പെട്ടില്ല, എന്തിന് വിള്ളല്‍ വീണിടത്ത് വെറുതെ ഒന്നുപോയത് പോലുമില്ല. അതിനുപകരം, പുതിയൊരാരോപണം പൊതുമരാമത്ത് മന്ത്രി ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നു.  ദേശീയപാത വികസനത്തിന്‍റെ കാലന്‍, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷന്‍ കെ സി വേണുഗോപാലാണ്. മന്ത്രി തള്ളല്‍ നിര്‍ത്തി, ഇപ്പോള്‍ തുള്ളലാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. ഇതിനിടയില്‍ക്കൂടി ദേശീയപാത അതോറിറ്റി, എല്ലാം കരാറുകാരന്‍റെ തലയിലിട്ടു   നൈസായി കൈകഴുകി. കരാറുകാരുടെ വീഴ്ചയെന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി.  പ്രേക്ഷകര്‍ക്ക് പ്രതികരിക്കാനുള്ള സമയമാണ്.  യഥാര്‍ഥത്തില്‍ ദേശീയപാതയിലെ പാളിച്ചയ്ക്ക് ആരാണ് കുറ്റക്കാര്‍?  

ENGLISH SUMMARY:

Who is to blame for the collapse of the national highway? Whoever it is, the damage has happened in Kerala. And the ones who must bear the brunt of it are the very people—like you and me—who have the right to travel on that road. Regardless of who owns the national highway, the primary responsibility to acknowledge and respond to the suffering of the local population lies with the state