മാനാഞ്ചിറ-മലാപ്പറമ്പ് 4 വരിപ്പാത ഉദ്ഘാടനം, മലാപ്പറമ്പ്-വെള്ളിമാട്കുന്ന് റീച്ചിന്റെ പ്രവൃത്തി ഉദ്ഘാടനം എന്നിവ നിര്‍വഹിക്കുന്നതിന്റെ ഭാഗമായി മന്ത്രി മുഹമ്മദ് റിയാസ് ഉപയോഗിച്ച വാഹനം വിവാദമാകുന്നു. വാഹനത്തിന് ഫിറ്റ്നസില്ലെന്നും പിടിച്ചെടുക്കണമെന്ന് ആര്‍ടിഒയ്ക്ക് പരാതി. ബിജെപി കോഴിക്കോട് സിറ്റി ജില്ലാ അധ്യക്ഷന്‍ പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്. ചടങ്ങിലേക്ക് മന്ത്രിയ്ക്കു ക്ഷണം ലഭിക്കാതിരുന്നതോടെയാണ് ബദലായി മുഹമ്മദ് റിയാസിന്റെ റോഡ് ഷോ നടന്നത്. കെ എൽ 01 90 68 എന്ന നമ്പറുള്ള തുറന്ന വാഹനത്തിലായിരുന്നു മന്ത്രിയുടെ റോഡ് ഷോ. രാമനാട്ടുകര മുതൽ വെങ്ങുളം വരെയായിരുന്നു ദേശീയ പാതയിൽ റോഡ് ഷോ നടത്തിയത്. 

ENGLISH SUMMARY:

Minister Riyas's roadshow vehicle faced a fitness complaint, sparking a controversy during the inauguration of the Mananchira-Malaparambu four-lane road. A BJP leader filed a complaint with the RTO demanding the vehicle's confiscation due to alleged lack of fitness.