വീണ്ടും ഒരു കൊവിഡ് കാലമെത്തുകയാണോ. രാജ്യത്താകെ നാലായിരത്തിലധികം പോസിറ്റീവ് കേസുകള്‍. കൂടുതല്‍ രോഗബാധിതര്‍ കേരളത്തില്‍. 1,416 പേര്. 9 മരണവും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പരിശോധന നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ആന്റിജന്‍ പരിശോധനയും നെഗറ്റീവ് ആണെങ്കിൽ RT - PCR പരിശോധനയും നടത്തണം. രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവർക്ക് മാസ്ക് നിർബന്ധമാണ്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ വ്യാപകമായി പടരുന്ന ഒമിക്രോൺ ജെഎൻ വൺ വകഭേദമായ എൽ എഫ് 7 ആണ് കേരളത്തിലും പടരുന്നത്. ആശങ്ക വേണ്ട, എന്നാല്‍ ഒരു കരുതല്‍ ഉണ്ടാകണം എന്ന് ഓര്‍മിപ്പിക്കുകയാണ് ഈ നിര്‍ദേശങ്ങള്‍. സാമൂഹ്യഅകലം പാലിക്കുന്നതടക്കം മുന്‍പ് പഠിച്ചതും പാലിച്ചതുമായ കാര്യങ്ങള്‍ മറക്കരുത്.