രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സുകൂള്‍ തുറന്നു. 2025 – 26 അധ്യയന വര്‍ഷത്തിന് തുടക്കം. പുതിയ അധ്യയന വര്‍ഷം തുടങ്ങുമ്പോൾ നിര്‍ണായകമായ പല പരിഷ്കാരങ്ങളും ഇത്തവണ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം ഇത്തവണത്തെ അക്കാദമിക് കലണ്ടറില്‍ 220 ദിവസം ഉണ്ട് എന്നതാണ്. വെളളിയാഴ്ച ഒഴികെ എല്ലാ ദിവസവും അരമണിക്കൂര്‍ പഠനം അധികമായും ഹൈസ്കൂളുകളില്‍ ആറ് ശനിയാഴ്ചകളില്‍ പ്രവര്‍ത്തി ദിനം ഉള്‍പ്പെടുത്തിയായിരിക്കും ഈ ആധ്യയന വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍. ഇത് പ്രകാരം ഹൈസ്കൂളുകളില്‍ 220 പ്രവര്‍ത്തി ദിനങ്ങള്‍ ഉണ്ടാകും. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ചുള്ള പഠന മണിക്കൂറുകള്‍ നല്‍കണം എന്ന കോടതിയുടെ കര്‍ശന നിര്‍ദേശം വന്നതോടെയാണ് തിടുക്കത്തില്‍ പുതിയ അക്കാദമിക്ക് കലണ്ടറിന് രൂപം നല്‍കിയത്. ഇങ്ങനെ ഒരു പ്രധാന കോടതി വിധിയിലേക്ക് എത്തിയതാകട്ടെ മൂവാറ്റുപുഴ എബനേസര്‍  ഹയര്‍സെക്കന്‍ററി സ്കൂള്‍ മാനേജറായ സി.കെ.ഷാജി വര്‍ഷങ്ങളായി നടത്തിയ നിയമപോരാട്ടമാണ്. അധ്യാപക സംഘടനകളുടെ വിമര്‍ശനവും പരിഹാസവും ഒറ്റയ്ക്ക് നേരിട്ടാണ് സി.കെ.ഷാജി  ഈ വിജയം കൈവരിച്ചത്.കോടതിയുടെ അന്ത്യശാസനയില്‍ കലണ്ടര്‍ പുറത്തിറക്കിയതാകട്ടെ സുകൂള്‍ തുറക്കുന്നതിന് തലേദിവസവും..എന്തെങ്കിലും ആശയകുഴപ്പം ഉണ്ടെങ്കില്‍  ഈ മാസം പത്തിനകം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി അറിയിച്ചിട്ടുണ്ട്. നിങ്ങള്‍ പറയു ചോദിക്കുന്നു 220 ദിവസവും ക്ലാസ് വേണ്ടേ?

ENGLISH SUMMARY:

The new academic year 2025-26 starts with a significant reform: 220 working days are mandated in the academic calendar, excluding Fridays. This change, driven by a court directive enforcing the right to education hours, follows years of legal struggle led by C.K. Shaji, school manager of Moovattupuzha Ebenezer Higher Secondary School. Despite criticism from teacher unions, the calendar ensures additional study hours, with the education minister promising to resolve any issues by the 10th of this month.