nurse

TOPICS COVERED

നഴ്സുമാരുടെ ശമ്പളം 40,000 രൂപ ആക്കുന്നതുവരെ സമരം തുടരാൻ നഴ്സുമാരുടെ സംഘടന . നഴ്സുമാരുടെ സംഘടനക്ക് രാഷ്ട്രീയലക്ഷ്യമുണ്ടെന്നും  കോണ്‍ഗ്രസ് സ്പോണ്‍സേര്‍ഡ് സമരമാണെന്ന്  മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു.  സമരം രാഷ്ട്രീയപ്രേരീതമാണെന്ന തൊഴിൽ മന്ത്രിയുടെ പ്രസ്താവന വിവരക്കേട് എന്ന് യു എൻ എ അഖിലേന്ത്യാ പ്രസിഡന്റ്‌ ജാസ്മിൻ ഷാ പ്രതികരിച്ചു .  

സംസ്ഥാനത്തെ  ആശുപത്രി മാനേജ്മെന്‍റുകള്‍ നഴ്സുമാര്‍ക്ക്  മാന്യമായ ശമ്പളം നല്‍കണമെന്നും  സർക്കാർ ഉത്തരവിനെതിരെ സ്റ്റേ വാങ്ങുന്നത് നിര്‍ത്തണമെന്നും തൊഴില്‍ മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍  ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം നയിക്കുന്ന  യുണൈറ്റഡ് നഴ്സസ് അസോസിയേഷന്  രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും  വി ശിവന്‍കുട്ടി ആരോപിച്ചു.  ഉദ്ഘാടത്തിന് വിളിച്ചത് കെ.സി.വേണുഗോപാലിനെ ആണെന്നും ശിവന്‍കുട്ടി 

യുഡിഎഫ് ഭരണ കാലത്ത് una യുടെ സമര പന്തലിൽ സിപിഎം നേതാക്കൾ ഉൾപ്പെടെ വന്നിരുന്നല്ലോ എന്നും തൊഴിൽ മന്ത്രി മാനേജ്മെന്റ് കൾക്കൊപ്പമാണെന്ന് പറയേണ്ടി വരുമെന്നും യുഎന്‍എ തിരിച്ചടിച്ചു.  നഴ്സുമാരുടെ ശമ്പളം 40000രൂപ ആക്കുന്നത് വരെ സമരം തുടരുമെന്നും ജാസ്മിന്‍ ഷാ. നഴ്സുമാർ പറയുന്നതിന് അസരിച്ചല്ല സർക്കാർ മിനിമം വേതനം നിശ്ചയിക്കേണ്ടതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെൻ്റ് അസോസിയേഷൻ പ്രതികരിച്ചു . നിയമപരമായി നേരിടുമെന്ന് കെ.പി.എച്ച്.എ  പ്രസിഡൻ്റ് അഡ്വ.ഹുസൈൻ കോയ തങ്ങൾ പഞ്ഞു.  28000രൂപ അടിസ്ഥാന ശമ്പളമാക്കി കരട് വിജ്ഞാപനത്തില്‍ പരാതി നല്‍കാനാണ് നഴ്സുമാരുടെ സംഘടയുടെ തീരുമാനം 

ENGLISH SUMMARY:

The nurses' strike in Kerala continues until their salary is increased to Rs 40,000. Minister V Sivankutty alleged the strike has political motives and is Congress-sponsored, a claim refuted by the United Nurses Association.