നിലമ്പൂരില്‍ അങ്ങനെ മത്സരചിത്രം ഏതാണ്ട് തെളിഞ്ഞിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്‍റെ പിറ്റേന്ന് തന്നെ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് യുഡിഎഫ് കളത്തിലിറങ്ങിയപ്പോള്‍, ഇന്നിതാ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ കരുത്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി പോരാട്ടം കടുപ്പിക്കുകയാണ് സിപിഎം. ആദ്യം മുതലേ പരിഗണനയിലുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് മറ്റുപല സാധ്യതകളും തേടിയ ശേഷമാണ് സിപിഎം എം.സ്വരാജ് തന്നെ മത്സരിക്കട്ടെയെന്ന് തീരുമാനിച്ചത്. ഇതോടെ നിലമ്പൂരിന്‍റെ തിരഞ്ഞെടുപ്പ് ഗോദയില്‍ പോര് കനക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അതില്‍ ആര് വാഴും, ആര് വീഴും? ഇതാണ് ഇനിയറിയേണ്ടത്. അതില്‍തന്നെ അന്‍വറിന്‍റെ നിലപാട് എത്രത്തോളം നിര്‍ണായകമാകും. ത്രില്ലര്‍ പോരിലേക്ക് കടക്കുമ്പോള്‍ നിലമ്പൂരില്‍ ഷൗക്കത്തോ, സ്വരാജോ?