തിരുവനന്തപുരത്ത് കൊഴുപ്പ്മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ അണുബാധയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ നീതുവിന്റെ ഒന്‍പത് വിരലുകള്‍ മുറിച്ച് മാറ്റേണ്ടി വന്നതിന് പിന്നാലെ കോസ്മെറ്റിക് സര്‍ജറി സംബന്ധിച്ച് പൊതുസമൂഹത്തിനിടയില്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കോസ്‌മെറ്റിക്ക് സര്‍ജറി എത്രമാത്രം സുരക്ഷിതമാണ്. അപകട സാധ്യത എത്രത്തോളമുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, തിരുവനന്തപുരത്തെ സംഭവത്തില്‍ വീഴ്ച ആശുപത്രിയുടേതാണോ... അങ്ങനെ ആശങ്ക നിറഞ്ഞ ഒട്ടേറെ ചോദ്യങ്ങള്‍. മറ്റ് സര്‍ജറികളില്‍ നിന്ന് കോസ്മറ്റിക് സര്‍ജറിയെ വ്യത്യസ്തമാക്കുന്നത് ഇതിലെ രോഗിക്ക് ഒരു രോഗവുമില്ല എന്നതാണ്. സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശരീരാവയവത്തെ കാഴ്ചയില്‍ മികച്ചതാക്കുക, ഭംഗി വര്‍ധിപ്പിക്കുക എന്നതാണ് ഇതിലെ പ്രക്രിയ. എന്താണ് നീതുവിന് സംഭവിച്ചത്. വിരലുകള്‍ മുറിച്ചുമാറ്റേണ്ടി വന്നതില്‍ ആശുപത്രിക്ക് വീഴ്ചയില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. കൊഴുപ്പ്മാറ്റ ശസ്ത്രക്രിയയിലെ വീഴ്ചമൂലമാണോ ഇത് സംഭവിച്ചത് എന്നതില്‍ റിപ്പോര്‍ട്ട് വ്യക്തത വരുത്തുന്നുമില്ല. മെഡിക്കല്‍ ബോര്‍ഡിനെതിരെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ്... കോസ്മറ്റിക് സര്‍ജറിയില്‍ ആശങ്കയോ എന്ന് നമ്മള്‍ പരിശോധിക്കുന്നത്...