ഡ്രൈഡേയില്‍ മദ്യം ചോദിച്ചെത്തിയ പൊലീസുകാര്‍ ബംഗളൂരുവിലെ ബാര്‍ ജീവനക്കാരെ തല്ലിച്ചതച്ചു. ഹോളി ആഘോഷത്തെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച ദിവസമാണ് വിലയേറിയ വിദേശമദ്യം വേണമെന്നാവശ്യപ്പെട്ട് മൂന്ന് പൊലീസുകാര്‍ ബെല്‍ഗാവിലെ ബാറിലെത്തി അതിക്രമം അഴിച്ചുവിട്ടത്
ഡ്രൈ ഡേ ആയതിനാല്‍ മദ്യം നല്കാന് കഴിയില്ലെന്ന് ബാര്‍ ജീവനക്കാര്‍ മറുപടി നല്‍കിയതിനാണ് ഈ അതിക്രമം. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് മദ്യം വേണമെന്നാവശ്യപ്പെട്ട് ബെല്‍ഗാവിലെ ബാറിലെത്തിയത്. അതിക്രമം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ബാര്‍ ഉടമ പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പരാതി ചവറ്റുകൂനയിലാണെത്തിയതെന്ന് തിരിച്ചറിഞ്ഞ ബാര്‍ ഉടമ, സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു
എസ്.ഐ ശിവശങ്കര്‍, കോണ്‍സ്റ്റബിള്‍മാരായ പുജാരി, ബോജ്ജാനവാര് എന്നിവരാണ് ദൃശ്യങ്ങളിലുള്ള പൊലീസുകാര്‍. ഈ മാസം 13നാണ് സംഭവം നടന്നത്. ബലംപ്രയോഗിച്ച് വിലയേറിയ മദ്യക്കുപ്പികള്‍ എടുത്തുകൊണ്ട് പോവുകയും ക്യാഷ് കൗണ്ടറില്‍ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തെന്നും ബാറുടമ ആരോപിക്കുന്നുബാറില് അതിക്രമം കാട്ടിയതിന് പുറമെ ഒരു ജീവനക്കാരനെ സ്റ്റേഷനിലേക്ക് വലിച്ചു കൊണ്ടുപോയി കേസും രജിസ്റ്റര്‍ ചെയ്തു.