E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday May 26 2020 03:48 PM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

എംജി സര്‍വകലാശാല കാംപസിലെ വിദ്യാര്‍ഥിനികളെ മദ്യപസംഘം ആക്രമിച്ചതായി പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോട്ടയത്തെ എം.ജി.സർവകലാശാല ക്യാപസിലെ വിദ്യാർഥിനികളെ മദ്യപസംഘം ആക്രമിച്ചതായി പരാതി. ഇന്നലെ രാത്രി അമ്മഞ്ചേരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം

എം.ജിസർവകലാശാല ഗാന്ധിയൻ സ്റ്റഡീസിലെ ബിരുദാനന്ത ബിരുദ വിദ്യാർഥിനികളായ അൽഫോൻസ ജോൺ, ടി.കെ. അശ്വിനി എന്നിവർക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെ അമ്മഞ്ചേരിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം. ഹോട്ടലിലുണ്ടായിരുന്ന രണ്ടംഗ സംഘം അശ്ലീലച്ചുവയോടെ പെൺകുട്ടികളോട് സംസാരിച്ചു.ഇത് ചോദ്യം ചെയ്തത് പ്രതികളെ പ്രകോപിപ്പിച്ചു. ഇതോടെ ഇരുവരും ചേർന്ന് പെൺകുട്ടികളെ മർദിച്ചു. മുഖത്തും വയറിനും പരുക്കേറ്റ വിദ്യാർഥിനികൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. 

പെൺകുട്ടികളെ മർദിക്കുന്നത് കണ്ട് തടയാനെത്തിയ മറ്റൊരു വിദ്യാർഥിയായ റൗഫിനും മർദനമേറ്റു.പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.