E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 30 2020 02:29 AM IST

Facebook
Twitter
Google Plus
Youtube

മോഷണകുറ്റം ആരോപിച്ച് ഡല്‍ഹിയില്‍ നൈജീരിയക്കാരന് നേരെ വംശീയഅതിക്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മോഷണകുറ്റം ആരോപിച്ച് ഡല്‍ഹിയില്‍ നൈജീരിയക്കാരന് നേരെ വംശീയഅതിക്രമം. ഇരുമ്പുദണ്ഡും വടിയും ഉപയോഗിച്ച് പത്തോളം പേര്‍ യുവാവിനെ തല്ലിചതയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തില്‍ നൈജീരിയന്‍ എംബസി കേന്ദ്രസര്‍ക്കാരിനോട് വിശദാംശങ്ങള്‍ തേടി. 

കാലും കയ്യും കെട്ടിയിട്ടാണ് മര്‍ദനം ആരംഭിച്ചത്. പിന്നീട് പോസിറ്റില്‍ കെട്ടിയിട്ട് അക്രമം തുടര്‍ന്നു. മോഷണകുറ്റം ആരോപിച്ചായിരുന്നു നൈജീരിയന്‍ യുവാവിനെ ആള്‍കൂട്ടം നടുറോഡില്‍ ക്രൂരമായി തല്ലിചതച്ചത്. വംശീയഅതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ യുവാവിനെ മര്‍ദിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഉപദ്രവിക്കരുതെന്ന നൈജീരിയക്കാരന്‍റെ അപേക്ഷക്കിടയിലും ആള്‍കൂട്ടം അക്രമം തുടരുകയായിരുന്നു. ലഹരിമരുന്ന് വില്‍പന ചോദ്യം ചെയ്തപ്പോള്‍ നൈജിരിയക്കാരന്‍ കയ്യേറ്റം ചെയ്തതിനെതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. 

ഗോവണിയില്‍ നിന്ന് വീണാണ് പരുക്കേറ്റതെന്നും പ്രദേശവാസികള്‍ പറയുന്നു. അതിനിടെ സംഭവത്തില്‍ നൈജീരയന്‍ എംബസി കേന്ദ്രസര്‍ക്കാരിനോട് വിശദാംശങ്ങള്‍ തേടി. അന്വേഷണത്തിന്‍റെ വിശദാംശങ്ങളും ആരായും. നേരത്തെ ഡല്‍ഹിക്ക് സമീപം ഗ്രേറ്റര്‍ നോയിഡയില്‍ രണ്ടു നൈജീരിയക്കാര്‍ക്ക് നേരെ വംശീയഅതിക്രമം നടന്നിരുന്നു. ലഹരി മരുന്ന് വില്‍പന നടത്തുന്നുവെന്നാരോപിച്ചായിരുന്നു അതിക്രമം.