പ്രതിപക്ഷ ഐക്യത്തിന് മുന്നില്‍, ഏപ്രിലില്‍ പാര്‍ലമെന്റില്‍ മുട്ടുമടക്കേണ്ടിവന്ന മോദിസര്‍ക്കാര്‍ പുതിയ കരുനീക്കത്തില്‍ കരുത്തുകാട്ടുകയാണ്. വനിതാസംവരണത്തിന്റെ ഉടുപ്പിട്ട് കൊണ്ടുവന്ന മണ്ഡല പുനര്‍നിര്‍ണയ ഭരണഘടനാഭേതഗതി ബില്ലില്‍.. അന്ന് പ്രതിപക്ഷത്ത് നിന്ന് കേട്ട പ്രധാന എതിര്‍പ്പുകളെ പരിഗണിച്ച്, അതിനൊത്ത് മാറ്റങ്ങള്‍ വരുത്തി പുതിയനീക്കം. എല്ലാ സംസ്ഥാനങ്ങളിലും അന്‍പത് ശതമാനം സീറ്റ് കൂട്ടാം, 71 ഫോര്‍മുലയ്ക്ക് അനുസരിച്ച് മണ്ഡലം പുനര്‍നിര്‍ണയിക്കാം. 25 കൊല്ലത്തേക്ക് പിന്നെ മാറ്റമുണ്ടാകില്ലെന്ന വിധത്തില്‍ പുതിയ ബില്‍ അവതരപ്പിക്കും എന്നായതോടെ പ്രതിപക്ഷം പൊളിഞ്ഞമട്ടാണ്. ബില്ലിനെ പിന്തുണയ്ക്കുമെന്ന് സാക്ഷാല്‍ സ്റ്റാലിന്റെ ഡി.എം.കെയും, ശരദ് പവാറിന്റെ എന്‍.സി.പിയും തീരുമാനിച്ചു. അപ്പോഴും ശക്തമായി എതിര്‍ക്കാന്‍ ശേഷിക്കുന്ന ഇന്ത്യസഖ്യപാര്ട്ടികളുടെ തീരുമാനം. ജനാധിപത്യത്തിന്റെ ആത്മാവിനെ കൊല്ലുന്ന നീക്കമെന്ന് കോണ്‍ഗ്രസ്. ഈ നിലയിലും ബില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഎമ്മും ലീഗുമടക്കം പാര്‍ട്ടികള്‍. – കൗണ്ടര്‍പോയ്ന്റ് ചോദിക്കുന്നു. DMK, NCP പവാര്‍– നിറംമാറ്റത്തിന് പിന്നിലെന്ത് ? ഈ വരവില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉറപ്പിക്കുമോ മോദി ? പ്രതിപക്ഷത്തിന് ഇനി പ്രതീക്ഷയുണ്ടോ ?–