കാലടി സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. സ്വാഭാവിക നീതി ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷനും തുടർനടപടികളും റദ്ദാക്കിയത്. 10 വിദ്യാർഥികൾക്ക് പ്രത്യേക പരീക്ഷ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തോളം നീണ്ട പിടിവാശി, അച്ചടക്കനടപടി, പകപോക്കല്‍ ഇതെല്ലാം കഴിഞ്ഞ ശേഷമാണ് ഹൈക്കോടതിയുടെ കനത്ത പ്രഹരം സര്‍വകലാശാലയ്ക്കും വി.സിക്കും നേരിടേണ്ടി വന്നത്. ഇടപെടുന്നില്ലെന്ന് പ്രഖ്യാപിക്കുകയും അതേ സമയം വി.സിയുടെ നടപടിയെ ന്യായീകരിക്കുകയും ചെയ്ത സര്‍ക്കാരിനും തിരിച്ചടിയാണ് കോടതി വിധി. 84 ദിവസത്തെ സസ്പെൻഷൻ തന്നെ ശിക്ഷയല്ലേയെന്ന് ചോദിച്ച കോടതി പ്രതിഷേധിക്കാനുള്ള അവകാശം തകർക്കരുതെന്നും ഓർമിപ്പിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കാലടിയില്‍ തോറ്റതാര്?