ഭരണപ്പാര്‍ട്ടിക്കുള്ളില്‍ സംഭവിക്കുന്നതെന്താണ് ? ഒരുവശത്ത് മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തമില്ലെന്ന ആക്ഷേപം. വൈദ്യുതി വാങ്ങുന്നതില്‍ മുഖ്യമന്ത്രിക്ക് ഒന്നെങ്കില്‍, വൈദ്യുതി മന്ത്രിക്ക് മറ്റൊരു നിലപാട്. അത് മറകൂടാത മടികൂടാതെ തുറന്ന് പറയുന്ന മന്ത്രി. മറുവശത്ത് പാര്‍ട്ടി തലപ്പത്ത്, KPCC തലപ്പത്ത് ആരെന്ന ചോദ്യം, അതിനുള്ള തര്‍ക്കം. കൂട്ടത്തില്‍ അടിക്കടി മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍. അപ്പഴോ... KPCC പ്രസഡിന്‍റിനെ മാറ്റുന്നതിനൊപ്പം  UDF കണ്‍വീനറെ കൂടി മാറ്റണം എന്ന ആവശ്യമുന്നയിച്ച് പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി പക്ഷത്തിന്‍റെ മറുനീക്കം. ഇതിന്‍റെയൊക്കെയിടയില്‍.. ആണ്ടുകളുടെ കൊമ്പുകോര്‍ക്കലെല്ലാം മറന്ന്.. മുഖ്യമന്ത്രി വിഡി.സതീശനും NSS ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും ഇണങ്ങുന്നു. പെരുന്നയിലേക്ക് പോകാനിക്കുന്നു സാക്ഷാല്‍ വിഡി.സതീശന്‍– ചോദ്യമിതാണ്. ആറ് മാസപ്രായമുള്ള സര്‍ക്കാരില്‍ നാട് കാണുന്നതെന്തെല്ലാം ? അടുക്കുന്നതാര് ?അകലുന്നതാര് ? എന്തുകൊണ്ട് ? എന്തിനുവേണ്ടി ?– കൗണ്ടര്‍പോയ്ന്‍റിലേക്ക് സ്വാഗതം.

ENGLISH SUMMARY:

latest updates on the brewing political tensions, leadership disputes, and shifting alliances within Kerala's ruling and opposition parties. The report analyzes the internal conflicts, cabinet disagreements, and surprising reconciliations shaping the state's current political landscape.