മഹാരാജാസ് കോളജില്‍ ബിരുദദാനചടങ്ങ് തടസപ്പെടുത്തിയവര്‍ക്ക് സസ്പെന്‍ഷന്‍. കാലടി സർവകലാശാലയിൽ 12 വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കാനുള്ള ഉപാധി മാപ്പപേക്ഷ. ബാക്കി നാല് പേരോട് വിട്ടുവീഴ്ചയില്ല. മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് എസ്എഫ്ഐ.
കോടതി നിർദ്ദേശിച്ചിട്ടും പരീക്ഷ ഫീസ് അടയ്ക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുന്നത് പ്രതികാരമാണോ? വൈസ് ചാന്‍സലറുടെ പ്രതീകാത്മക ശവമടക്ക് നടത്തിയവര്‍ മാപ്പ് പറയണമെന്ന ആവശ്യം ന്യായയമാണോ?ഒരു വശത്ത് ക്യാമ്പസ് അച്ചടക്കമെന്ന വിഷയം. മറുവശത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധാവകാശം.
ഇതിനിടയിൽ രാഷ്ട്രീയ പാർട്ടികളുടെ ശക്തിപ്രകടനവും. കലാലയാന്തരീക്ഷം കലുഷിതമാക്കുന്നത് ആരുടെ താല്‍പര്യമാണ്? മഹാരാജാസ് കോളജിലും സംസ്കൃതസര്‍വകലാശാലയിലും നടക്കുന്നത് ആരുടെ അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ? അതോ അച്ചടക്കം പഠിപ്പിക്കാനുള്ള ഗുണപരമായ പരിശ്രമമോ ? കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ മികവിന്‍റെ കേന്ദ്രമാക്കുന്നതിന് ആരാണ് തടസം ?