മുന്‍ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പോകുന്നപോക്കില്‍ ഒരു അസാധാരണ നീക്കം നടത്തി. പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. പരീക്ഷാ തട്ടിപ്പാണ് കാരണം. അത് സ്ഥിരീകരിച്ചെന്നും തട്ടിപ്പ് നടത്തിയവരെ പി.എസ്.സി സംരക്ഷിക്കുന്നു എന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്‍റെ റിപ്പോര്‍ട്ട് സഹിതമാണ് ഡല്‍ഹിക്ക് ശുപാര്‍ശയയച്ചത്. നേരിട്ട് മുന്‍ പിണറായി സര്‍ക്കാരിനും, വളഞ്ഞിട്ട്  ഇപ്പഴത്തെ വി.ഡി.സര്‍ക്കാരിനും പണിയാകുന്നൊരു പണി. ആര്‍ലേക്കര്‍ സ്റ്റൈല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക്. ഇവിടെ, സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് CPM. ആര്‍‌ലേക്കറുടെ നടപടി  ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിഡി.സതീശന്‍ സര്‍ക്കാര്‍ നിലപാട് പറയണമെന്നും ആവശ്യം. സര്‍ക്കാരിലേക്ക് നോക്കുമ്പോള്‍ നമ്മള്‍ കാണുന്നത് രണ്ട് തട്ടിലും മട്ടിലുമുള്ള പ്രതികരണങ്ങള്‍. മന്ത്രി കെ.മുരളീധരന്‍ മുന്‍ ഗവര്‍ണറുടെ നീക്കത്തെ സ്വാഗതം ചെയ്തപ്പോള്‍.. ഭരണഘടന മര്യാദയ്ക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി എ.പി.അനില്‍കുമാര്‍ തുറന്നടിച്ചു. ഇത് എവിടെച്ചെന്ന് നില്‍‌ക്കും ? മൂന്ന് പരീക്ഷകളി‍ല്‍ കൂടി ക്രമക്കേട് കണ്ടെത്തുകയും പിഎസ്‍സിക്ക് എതിരെ കൂടുതല്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഇറങ്ങുകയും ചെയ്യുന്ന അതേനേരത്ത് തന്നെയാണ്  ലോക്ഭവനില്‍ നിന്നുള്ള ഈ നീക്കം എന്നത് കൂടി കാണണം. അപ്പോള്‍‌ സര്‍ക്കാര്‍ എന്ത് ചെയ്യും ? എന്ത് നിലപാടെടുക്കും ? 

Rajendra Arlekar Recommends PSC Chairman Dismissal Over Exam Fraud:

the unprecedented move by former Governor Rajendra Arlekar recommending the dismissal of the Kerala PSC chairman and members due to exam fraud. This political development has triggered intense debates and contrasting reactions among major political leaders in the state.