നമസ്കാരം, ഇന്നല്ല, നാളെയല്ല, വരുന്ന മുപ്പതു വര്‍ഷത്തേക്ക് അധികാരം സ്വപ്നം കാണേണ്ടയെന്ന് രാഹുല്‍ ഗാന്ധിയോട് അമിത് ഷാ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്ത ബിജെപിയുടെ ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനമെന്താണ് ? തോൽക്കുമ്പോൾ മാത്രം തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ്, ജയിക്കുമ്പോൾ ഇതേ കമ്മീഷനെ അംഗീകരിക്കുന്നില്ലേ എന്നാണ് ഷായുടെ ചോദ്യം. അതു കൊണ്ട് മാത്രം വോട്ടർ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ അവസാനിക്കുമോ? വോട്ട് കൊള്ള നടന്നിട്ടില്ലെങ്കിൽ, അത് തെളിയിക്കാനുള്ള ഉത്തരവാദിത്വം ആർക്കാണ്? ആരോപണമുന്നയിക്കുന്ന പ്രതിപക്ഷത്തിനോ, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷനോ? നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് സംരക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന ആഭ്യന്തരമന്ത്രിയുടെ ആരോപണത്തിന് എന്താണ് തെളിവ്? മുഖ്യതിരഞ്ഞെടുപ്പു കമ്മിഷണറുടെ മുഖ്യവക്താവായി ആഭ്യന്തരമന്ത്രി രംഗത്തെത്തുന്നത് എന്തിനാണ്. എണ്ണിയെണ്ണി മറുപടി പറയിട്ടുമെന്ന് വെല്ലുവിളിച്ച രാഹുല്‍ ഗാന്ധി അപ്രതീക്ഷിത വിദേശയാത്രയിലൂടെ ബിജെപിക്ക് ആയുധമെറിഞ്ഞു കൊടുക്കുകയാണോ ? നിലപാടുകളിലും സമരവീര്യത്തിലുമുള്ള അദ്ദേഹത്തിന്‍റെ സ്ഥിരത ചോദ്യം ചെയ്യപ്പെടുകയാണോ ?