ബി.ജെ.പി ഭരിച്ചിരുന്ന തൃശൂർ പാറളം പഞ്ചായത്തില്‍ കോൺഗ്രസ് ഭരണം പിടിച്ചു . സിപിഐയുടെ രണ്ടംഗങ്ങൾ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്തതാണ് ഭരണം കിട്ടാൻ കാരണം. നാടകീയമായിരുന്നു പാറളം പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് . 17 ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളായിരുന്നു ബിജെപിയ്ക്കും കോൺഗ്രസിനും . സിപിഐക്ക് മൂന്നും സിപിഎമ്മിന് രണ്ടും അംഗങ്ങൾ . എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐയുടെ തന്നെ അംഗത്തെ നിർത്തിയിരുന്നു.

എന്നാല്‍ സിപിഐയുടെ രണ്ടംഗങ്ങൾ കോൺഗ്രസിനെ പിന്തുണച്ചു . പാർട്ടി നൽകിയ വിപ്പ് സിപിഐ അംഗങ്ങൾ തള്ളി . പ്രാദേശികമായി സിപിഐ ഘടകം ബിജെപിയെ താഴെയിറക്കാൻ കോൺഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു . വിപ്പ് ലംഘിച്ചതിന് പാർട്ടി നടപടിയെടുത്താൽ നേരിടുമെന്ന സിപിഐ അംഗം പറഞ്ഞു .

മതേതര ഭരണത്തിനു വേണ്ടിയാണ് സിപിഐ ശ്രമിച്ചതെന്ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റോസ്മേരി അബേഷ് പറഞ്ഞു . തുല്യ അംഗങ്ങൾ വീതം ഉണ്ടായിരുന്ന പാറളം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം കിട്ടാൻ കാരണം കോൺഗ്രസ് അംഗം തെറ്റി വോട്ട് ചെയ്തത് കൊണ്ടായിരുന്നു . ഭരണം കിട്ടി ആറുമാസത്തിനുശേഷം യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം എൽഡിഎഫിന്റെ പിന്തുണയോടെ പാസായി.

തൃശൂർ ജില്ലയിൽ തിരുവില്വാമലയും പാറളവുമായിരുന്നു ബിജെപി ഭരിച്ചിരുന്നത്. സിപിഐയുടെ നിർണായക നീക്കത്തിലൂടെ ബിജെപിയ്ക്ക് ഈ പഞ്ചായത്തുകളിൽ ഒന്ന് നഷ്ടപ്പെട്ടു. 

ENGLISH SUMMARY:

Malayala Manorama Online News covers the dramatic turn of events where the Congress party captured power in the Thrissur Paralam panchayat after CPI members defied party whips to support them. This unexpected political shift resulted in the BJP losing control of one of its few governing local bodies in the Thrissur district.