സിഎംആര്എല് മാസപ്പടിക്കേസില് അന്വേഷണ ഏജന്സികള്ക്ക് മുന്നില് പോകാന് പ്രതിപക്ഷനേതാവിന് ഭയമുണ്ടോ? വിജിലന്സ് കേസിനെതിരെ സുപ്രീംകോടതിയിലെത്തിയ പിണറായി വിജയന് അറസ്റ്റിനെക്കുറിച്ച് ആശങ്കപ്പെട്ടത് എന്തിന് ? സുപ്രീംകോടതി അവധിക്കാല ബഞ്ച് രൂപീകരിച്ച് കേസ് കേള്ക്കണമെന്ന് വെപ്രാളപ്പെടുന്നത് എന്തിന് ? ഇന്നെത്തിയ ഇഡി സമന്സിനെതിരെയും നിയമപോരാട്ടം തുടങ്ങുമോ ? മടിയില് കനമില്ല, ഈ കൈകള് ശുദ്ധമാണ് എന്നെല്ലാം കേരളത്തോട് പറഞ്ഞ പ്രതിപക്ഷ നേതാവിന് ഏജന്സികള് വിളിപ്പിക്കുമ്പോള് ഭയമെന്തിന് ? കൈക്കൂലി, കള്ളപ്പണ ഇടപാടുകള് എന്ന ആരോപണത്തില് തന്റെ കൈകള് ശുദ്ധമാണെന്ന് തെളിയിക്കാന് അദ്ദേഹത്തിനാവുമോ ? അഴിമതിക്കേസില് പ്രതിയായ വ്യക്തി തിരഞ്ഞെടുക്കപ്പെട്ട പദവി വഹിക്കുന്നതില് സിപിഎമ്മിന്റെ നിലപാടെന്ത് ? ഇനി അറസ്റ്റുണ്ടായാലും അദ്ദേഹത്തെ സംരക്ഷിക്കുമോ പാര്ട്ടി ?