പ്രതിപക്ഷ നേതാവ് പ്രതിയായി തുടരും. എന്താണ് കേസ് ? അഴിമതിയാണ്, ഭരണത്തിലിരിക്കുമ്പോള്‍ അധികാരം ഉപയോഗിച്ച് കൈക്കൂലി വാങ്ങി എന്നതാണ് കേസ്. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളി. പിണറായി വിജയന്‍ ,മുഹമ്മദ് റിയാസ് , ടി.വീണ എന്നിവരുടെ വാദങ്ങള്‍  കേട്ട ശേഷമാണ് ഡിവിഷന്‍ ബഞ്ച് ഉത്തരവ്. മടിയില്‍ കനമില്ലെങ്കില്‍ എന്തിനാണ് പ്രതിപക്ഷ നേതാവ് അന്വേഷണത്തെ ഭയക്കുന്നത് ? സംസ്ഥാനത്ത് ലഭ്യമായ മികച്ച അഭിഭാഷകരെ ഇറക്കിയിട്ടും രാഷ്ട്രീയ വേട്ടയാടല്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ പറ്റാതെ പോയതെന്ത് ? അന്വേഷണ ചുമതലയുള്ള സംസ്ഥാനസര്‍ക്കാര്‍, പ്രതികളെ പിന്തുണച്ചതെന്തിന്? സിഎആര്‍എല്‍ അഴിമതിക്കേസിന്‍റെ ഗതിയെന്ത് ?

ENGLISH SUMMARY:

Opposition leader corruption allegations remain active as the Kerala High Court division bench dismisses the plea against the vigilance probe. This high-profile case involving prominent political figures continues to dominate Malayalam online news discussions.