കൊച്ചി നെടുമ്പാശേരിയില്‍ മൂന്ന് യുവാക്കളെ വാഹനമിടിച്ചുകൊന്ന കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ ആരെങ്കിലുമൊക്കെയുണ്ടോ? ഭരണകക്ഷിയില്‍നിന്ന് ശ്രമമുണ്ടോ? പൊലീസിനുമേല്‍ സമ്മര്‍ദമുണ്ടായോ? എഫ്ഐആറില്‍ പ്രതിയുടെ പേരില്ലാതെ പോയത്, പ്രതി മദ്യപിച്ചിരുന്നു എന്നെഴുതാതെ പോയത് സമ്പന്നപുത്രനെ രക്ഷിക്കാന്‍ വേണ്ടിയോ അതോ സ്വാഭാവിക പൊലീസ് നടപടിയോ? പ്രതിയുടെ വൈദ്യപരിശോധന വൈകിയോ? പത്തൊന്‍പത് വയസുള്ള പ്രതിയെ ജയിലിന് പകരം ബോര്‍സ്റ്റല്‍ സ്കൂളിലയച്ചത് കോടതിയെന്നിരിക്കെ, സര്‍ക്കാരിനും പൊലീസിനുമെതിരായ ഇക്കാര്യത്തിലെ ആക്ഷേപത്തിന് നിലനില്‍പ്പുണ്ടോ? സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ പതറാതെ പൊലീസിന്റെ വഴി പ്രതിയെ പരമാവധി ശിക്ഷ നല്‍കി അകത്തിടുന്നതിലേക്കാകും എന്നതില്‍ ഈ ഘട്ടത്തില്‍ സംശയത്തിന് ഇടയുണ്ടോ? പ്രിയപ്പെട്ട മക്കളെ നഷ്ടപ്പെട്ട ആ മൂന്ന് കുടുംബങ്ങള്‍ക്ക് ഒരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്ന ഉറപ്പ് ഭരണകൂടം നല്‍കുന്നുണ്ടോ? 

Nedumbassery Car Accident: Three Youths Killed in Kerala:

Is there anyone shielding the accused in the case where three young men were killed after being struck by a vehicle? Are there attempts being made by the ruling party? Was there pressure exerted on the police? Is the government offering assurances to the three bereaved families that they need not harbor any apprehensions?