ഡല്‍ഹിയില്‍ ഇന്ത്യ ഇരമ്പിയ മറ്റൊരു പകല്‍കൂടി കടന്നുപോയി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ വീഴ്ത്താനുള്ള പ്രതിപക്ഷപ്പോരാട്ടം സുപ്രീംകോടതി കയറി. ഇനിയങ്ങോട്ട് തെരുവിലെ മുദ്രാവാക്യങ്ങള്‍ക്കൊപ്പം ഇന്ത്യസഖ്യം നേരിട്ട് നിയമപോര് കൂടി നടത്തുന്നു എന്നത് കൂടിയുണ്ട്. അതിനുള്ള ചുവടുവയ്പാണ് ഇന്നത്തെ ഹൈലൈറ്റ്. ഗ്യാനേഷിന്‍റെ രാജി എന്ന സമരമുദ്രാവാക്യം മാത്രമല്ല, ഇപ്പോഴത്തെ പ്രശ്നം. സമരക്കൊടി ഉയരുമ്പോഴേക്ക്, വിറളിപിടിക്കുന്ന പൊലീസിന്‍റെ നടപടികള്‍ കൂടിയാണ്. ഇന്നലെ സിജെപി–ഇടത് പ്രതിഷേധത്തെ നേരിട്ട രീതി നമ്മള്‍ കണ്ടു. ഇന്നത്തെ പൊലീസിന്‍റെ ഭേദപ്പെട്ട സഹിഷ്ണുതയും കണ്ടു. കോടതി ഉത്തരവുകള്‍ പോലും മറികടന്നുള്ള പൊലീസ് നടപടികളില്‍ സുപ്രീംകോടതി എന്ത് നിലപാടെടുക്കും എന്നത് രാജ്യം ഉറ്റുനോക്കുന്നു. ഗ്യാനേഷിന്‍റെ തീരുമാനങ്ങളും SIR ക്രമക്കേടുകളും ചോദ്യം ചെയ്തുകൊണ്ടാണ് രാഹുലിന്‍റെ നേതൃത്വത്തില്‍ ഇന്ന് പുതിയ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിത്. ഇനി എന്തൊക്കെ ? എവിടെവരെ ?