കരാറില്‍ ഒപ്പിടുംമുന്‍പേ, ആ വൈദ്യുതി വാങ്ങല്‍ തീരുമാനത്തില്‍.. ഷോക്കേറ്റോ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ? ഇന്നത്തെ വാര്‍ത്താസമ്മേളത്തില്‍ നമ്മള്‍ കണ്ടതെന്താണ്?സ്വന്തം തീരുമാനങ്ങള്‍ ശരിയെന്ന് ന്യായീകരിക്കാന്‍ വിഡി.സതീശന് സാധിച്ചോ ? GNA എന്ന സ്വകാര്യ പ്ലാറ്റ്ഫോമില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചു എന്ന് പലവട്ടം വ്യക്തമാക്കുകയും, നാലാം തിയതി വാര്‍ത്താസമ്മേളനത്തിലും മലയാളത്തിലും ഇംഗ്ലീഷിലും അത് പറയുകയും ചെയ്ത മുഖ്യമന്ത്രി.. ഇന്ന്, അങ്ങനെ ഒരു വാങ്ങല്‍ കരാര്‍ നിലവില്‍ വന്നിട്ടില്ലല്ലോ എന്ന് പറഞ്ഞ് ഒഴിഞ്ഞാല്‍ ചോദ്യങ്ങള്‍ അവസാനിക്കുമോ? ദുരൂഹതകള്‍ നീങ്ങുമോ? സംസ്ഥാനത്ത് നിലവില്‍ രണ്ടുമാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ലെന്ന് KSEB ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു. അപ്പോള്‍ എന്തിന് വൈദ്യുതി വാങ്ങാന്‍ തിടുക്കപ്പെട്ടു എന്ന ചോദ്യമുയരുന്നു.? ഇക്കണ്ടതെല്ലാം, ഇല്ലാത്ത പ്രതിസന്ധി ഉണ്ടാക്കിയെടുത്ത്, വൈദ്യുതിവാങ്ങി.. കമ്മീഷനടിക്കാനുള്ള നീക്കമായിരുന്നു എന്ന് പ്രതിപക്ഷ ആക്ഷേപം.  പൊളിഞ്ഞതെന്നും അത് വാര്‍ത്താസമ്മേളത്തിലെ  വാചകക്കസര്‍ത്തില്‍ വെളുക്കില്ലെന്നും പിണറായിവിജയന്‍. കെ.പി.സി.സി. അധ്യക്ഷന്‍ കൂടിയായ വൈദ്യുതി മന്ത്രി ഈ വിഷയത്തില്‍ ഇരുട്ടത്ത് നിര്‍ത്തപ്പെട്ടെന്ന് പി.രാജീവ്. അങ്ങനെ മന്ത്രിസഭയിലെ പവര്‍ വാര്‍ കൂടിയാണോ നാടുകണ്ടതെന്ന്. ! കൗണ്ടര്‍ പോയ്ന്‍റ് ചോദിക്കുന്നു– കറന്‍റില്‍ ഉരുണ്ടോ സര്‍ക്കാര്‍‌ ?

ENGLISH SUMMARY:

the escalating political controversy in Kerala regarding the government's controversial decision to purchase electricity from a private platform despite no actual power crisis. The opposition has raised serious corruption allegations against the administration, questioning the hasty move and transparency of the power deal.