ഇന്നലെ ഇലക്ഷന്‍ കമ്മിഷന്‍ ആസ്ഥാനത്തേക്കിറങ്ങി, അവിടെയെത്തിയില്ല. ഇന്ന് ജന്തര്‍മന്തറിലേക്കിറങ്ങി, അവിടെയുമെത്തിയില്ല. പക്ഷെ അവിടെ മാത്രമല്ല, രാജ്യമാകെ ഉയര്‍ന്നുകേട്ടു എത്തിയിടത്തുവച്ച് അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ഗോ, ഗ്യാനേഷ് ഗോ. ഇന്ത്യ സഖ്യത്തിന്റെ തുടര്‍ച്ചയായ സമരവേലിയേറ്റത്തിന് നടുവിലാണ് രാജ്യതലസ്ഥാനം. ചോദ്യങ്ങള്‍ ലളിതമാണ്. ആവശ്യങ്ങള്‍ ഷാര്‍പ്പുമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായുള്ള ഗ്യാനേഷ്കുമാറിന്റെ ഇടപെടലുകളില്‍ പ്രതിപക്ഷം ഉയര്‍ത്തുന്ന അവിശ്വാസവും സംശയവും അദ്ദേഹത്തെ പടിയിറക്കുമോ? ഏറ്റവും വിശ്വസ്തതയും സുതാര്യതയും വേണ്ട ആ ഭരണഘടനാസ്ഥാപനത്തിന്റെ ഇപ്പോഴത്തെ പോക്കില്‍ ജനത്തിന്റെ സംശയവും ഉറച്ചിട്ടുണ്ടോ? ഇലക്ഷന്‍ കമ്മിഷനെ, ഒപ്പം ഡല്‍ഹിയുടെ അധികാരകേന്ദ്രങ്ങളെ ഒന്ന് ഉലയ്ക്കാനെങ്കിലും ഈ സമരങ്ങള്‍ക്ക് പറ്റിയിട്ടുണ്ടോ? വോട്ടുവെട്ടാന്‍ സംഘടിതമായി നീക്കം നടന്നെങ്കില്‍ അതെല്ലാം തിരുത്തപ്പെടുന്ന ഒന്നായി ഈ മുന്നേറ്റം മാറുമോ? വോട്ടെന്ന അമൂല്യാവകാശം നഷ്ടപ്പെടില്ലെന്ന് അര്‍ഹതപ്പെട്ട ഒരാളും ആശങ്കപ്പെടാത്ത സിസ്റ്റം ഉറപ്പാക്കാനാകുമോ? 

ENGLISH SUMMARY:

Opposition protests across India are questioning the integrity of the Election Commission, specifically regarding Chief Election Commissioner Gyanesh Kumar. These movements aim to address concerns about fair elections and potentially shake the authorities in Delhi.