കോണ്‍ഗ്രസില്‍ പരസ്യവിഴുപ്പലക്കലോ ? മുഖ്യമന്ത്രി വിഡി സതീശനെതിരായ യുഡിഫ് കണ്‍വീനര്‍ അടൂര്‍പ്രകാശിന്റെ അതൃപ്തി ഒറ്റപ്പെട്ടതല്ലെന്ന് വ്യക്തം. ഇന്നലെപ്പറഞ്ഞത് ഇന്നും ആര്‍ത്തിച്ചു അദ്ദേഹം. ആ തുറന്നുപറച്ചിലിനും പരാതികള്‍ക്കും.. പിന്തുണയേകുന്നു മുതിര്‍ന്ന നേതാക്കള്‍. കെ.പി.സി.സി പ്രസിഡന്റും സ്പീക്കറും മഹിളാ കോണ്‍ഗ്രസ് നേതൃത്വവും അടക്കം ആ ഭാഗം പിടിക്കുന്നു. കെ.മുരളീധരനും രാജ് മോഹന്‍ ഉണ്ണിത്താനും അടക്കം ചിലരും ഘടക കക്ഷികളില്‍ ലീഗും മുഖ്യമന്ത്രിക്കൊപ്പം നില്ക്കുന്നു. പൈലറ്റ് സഹപൈലറ്റിനെ കുത്തിയതിനോട്, അടൂര്‍പ്രകാശിന്റെ വാര്‍ത്താസമ്മേളനത്തെ ഉപമിച്ച് കോണ്‍ഗ്രസ് വക്താവ് തന്നെ രംഗത്തുവരുന്നു. അടൂര്‍ പ്രകാശ് ഉയര്ത്തിവിട്ടതിനെ തള്ളിപ്പറയാതെ, എന്നാല്‍ നേതാവെന്ന നിലയില്‍ പാര്‍ട്ടി അച്ചടക്കത്തെ ഓര്‍മിപ്പിച്ച് ഇതിനിടെയില്‍ കെ.സി. വേണുഗോപാല്‍ പ്രതികരിക്കുന്നു. ഇനി ഈ പോരിന്റെ ഭാരം കൂടി തന്റെ ചുമലില്‍ ഇടരുതേ എന്ന് കെ.സി.../ കൗണ്ടര്‍ പോയ്ന്റ് ചോദിക്കുന്നു– കോണ്‍ഗ്രസില്‍ പുകഞ്ഞ് പുറത്തുചാടുന്നത് എന്താണ് ?