ഒരു ജനപ്രതിനിധിയുടെ, പ്രത്യേകിച്ച് മന്ത്രിപദവിയിലിരിക്കുന്നയാളുടെ സ്വകാര്യ സൗഹൃദങ്ങളും ഔദ്യോഗികപദവിയും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്.? സുഹൃത്തിന്റെ ആഡംബര കാര്‍ ഔദ്യോഗികവാഹനമാക്കി ഉപയോഗിച്ച മന്ത്രി കെ.എം.ഷാജി ഇന്നുപറഞ്ഞ ന്യായീകരണങ്ങള്‍ തൃപ്തികരമാണോ? ഞാന്‍ പൊതുവെ ലാവിഷ് ആയി ജീവിക്കുന്നയാളെന്ന് പറയുന്ന മന്ത്രിക്ക് നിലവില്‍ ജനങ്ങള്‍ നല്കിയ ഈ സൗകര്യങ്ങളില്‍ തൃപ്തിയില്ലേ? ഇത്തരം സൗജന്യങ്ങള്‍ സ്വീകരിക്കുന്നതില്‍ നിയമപരമായി ഒരു തെറ്റുമില്ലെന്ന് മന്ത്രി പറയുന്നത് എന്തടിസ്ഥാനത്തിലാണ്? ഭരണപാതയിലെ ആഢംബര യാത്രകളും അതിനുപിന്നിലെ രാഷ്ട്രീയ ധാര്‍മികതയും ജനം വിലയിരുത്തുന്നത് എങ്ങനെയാണ്? സ്വാഗതം കൗണ്ടര്‍ പോയിന്റിലേക്ക്.