TAGS

  • മന്ത്രിയായതുകൊണ്ട് രാഷ്ട്രീയ പദവിയിലിരിക്കുമ്പോഴും കെ.എം. ഷാജി എന്ന വ്യക്തിക്ക് സ്വന്തമായ വ്യക്തിത്വവും ജീവിതരീതികളുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സ്വകാര്യ കാര്‍ ഉപയോഗിച്ചെന്ന വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ.എം.ഷാജി. വാര്‍ത്തകളുടെ തുടക്കം സിപിഎം സൈബര്‍ വിങ്ങില്‍ നിന്നാണെന്നും താന്‍ വിദേശയാത്രയ്ക്ക് പോയ സമയത്താണ് സിപിഎമ്മിന്‍റെ വാദം മുഖ്യധാര മാധ്യമങ്ങള്‍ ഏറ്റെടുത്തതെന്നും ഷാജി പറഞ്ഞു. അഴീക്കോട് എംഎല്‍എ ആയിരുന്നപ്പോഴും സുഹൃത്തിന്‍റെ വാഹനം ഉപയോഗിച്ചിരുന്നുവെന്നും ഷാജി പറഞ്ഞു. 

തനിക്കെതിരെ വന്നതെല്ലാം ഗോസിപ്പ് വാര്‍ത്തകളാണെന്നും ഷാജി പറഞ്ഞു.  ഷാജി സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് കണക്കുപ്രകാരം ഇത്ര വലിയ വണ്ടി വാങ്ങാന്‍ സാധിക്കില്ലല്ലോ എന്നായിരുന്നു ആദ്യത്തെ വാര്‍ത്ത. പിന്നെ സുഹൃത്തിന്‍റെ വാഹനമാണെന്നായി വാര്‍ത്ത. ഉപകാരമില്ലാത്ത സുഹൃത്ത് വാഹനം നല്‍കുമോ എന്നായി ചോദ്യം. അങ്ങനെ ചിന്തിക്കുന്നത് മനസിന്‍റെ കുഴുപ്പമാണെന്നും ഷാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മന്ത്രിയായതിനാല്‍ പരിമിതിയുണ്ട്. സുഖമായി നല്ല വണ്ടിയില്‍ യാത്ര ചെയ്തിരുന്നയാളാണ്. അത്യാവശ്യം ലാവിഷായാണ് ജീവിക്കുന്നത്. മന്ത്രിയായപ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. ആരോപണങ്ങള്‍ വരും, ആക്ഷേപം വരും. പക്ഷേ മന്ത്രിമാകുമ്പോഴും കെ.എം.ഷാജി എന്ന വ്യക്തിക്ക് വ്യക്തിത്വവും ജീവിതവുമുണ്ടെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. 

കാറിനൊപ്പം നില്‍ക്കുന്ന ചിത്രം എഐ ആണെന്നും ഷാജി പറഞ്ഞു. സാമാന്യ മര്യാദ ഇല്ലാതെ വാര്‍ത്തയിലെല്ലാം കൊടുത്ത ഫോട്ടോ വ്യാജമാണ്. എഐയില്‍ ഉണ്ടാക്കിയ വ്യാജ ഫോട്ടോയാണ്.  കാറിന്‍റെ മുന്നില്‍ നില്‍ക്കുന്ന നില്‍പ്പ് അശ്ലീലമാണ്. തന്‍റെ തറവാട്ട് സ്വത്തില്‍ കിട്ടയതാണ് ഈ 13–ാം നമ്പര്‍ എന്ന നിലയ്ക്കുള്ള നില്‍പ്പാണിത്. ഇതെന്തൊരു അഹങ്കാരമുള്ള നില്‍പ്പാണ്. സാമാന്യമര്യാദയുണ്ടെങ്കില്‍ ഇത്തരത്തില്‍ ഒരു ചിത്രം കൊടുക്കില്ലെന്നും ഷാജി പറഞ്ഞു. 

ENGLISH SUMMARY:

Kerala Minister K.M. Shaji has asserted that he retains his personal identity, lifestyle, and individual autonomy despite the constraints and public scrutiny that come with holding ministerial office. Acknowledging that he has always lived a relatively lavish lifestyle and enjoyed traveling in comfortable vehicles, he noted that he has started being more cautious after assuming office. Responding to ongoing public and media criticisms, Shaji emphasized that political positions should not strip away a person's individual personality and right to a personal life. He remains unfazed by recurring allegations and controversies, maintaining that public figures are still entitled to their personal choices and self-respect.