മൊത്തത്തില്‍ നമ്മുടെ റോെഡല്ലാം സമാധാനത്തിന്റെ വെള്ളിവരകളാവും ഇനി. അതിന്റെ ആദ്യപടിയായി മുഖ്യമന്ത്രി തന്നെ മാതൃക സൃഷ്ടിക്കുകയാണ്. റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് ആദ്യചുവട് വച്ച് മുഖ്യമന്ത്രി തലസ്ഥാനത്ത് നിന്ന് മലപ്പുറത്തേക്ക് വിമാനത്തില്‍ പറന്നു. വെറും വിമാനമല്ല, സ്വകാര്യ വിമാനത്തില്‍. ഇതോടെ റോഡപകടങ്ങള്‍ക്ക് ഏറെക്കുറെ ഒരു പരിഹാരമായി. ഇനിയുള്ള അപകടമെല്ലാം മാനം പോയ മാനത്താണ്. ടേക്ക് ഓഫ് ചെയ്താ പിന്നെ എവിടെയെങ്കിലും ലാന്‍ഡ് ചെയ്യല്‍ നിര്‍ബന്ധമാണല്ലോ. അതുകൊണ്ട് ഇതൊന്നും ഒരു കൊഴപ്പോം ഇല്ലെന്നാണ് പറഞ്ഞുവരുന്നത്. ഒരു രൂപയെങ്കിലും ചിലവാക്കിയെങ്കില്‍ ചോദിക്കാമായിരുന്നു.

എല്ലാം ഓസിനടിച്ച് ഭരിക്കാമെന്നാണെന്ന് തോന്നുന്നു പോക്ക് കണ്ടിട്ട്. എന്ത് തെറ്റ്. നന്‍മയുള്ള ലോകമേ.. എന്നങ്ങ് പാടിയാ പോരേ. അല്ലെങ്കിലും മുഖ്യമന്ത്രിയൊക്കെ ആയിക്കഴിഞ്ഞാ സഹായിക്കാന്‍ ആളുകളൊരുപാടുണ്ടാവും. നാടിന്റെ നന്‍മയാണല്ലോ ഇവരുടെയൊക്കെ ഉദ്ദേശ്യം തന്നെ. ഇതില്‍കൂടുതല്‍ ഇനി എന്ത് പറയിപ്പിക്കാന്‍. വിമാനം പറത്തിയതിനേക്കാള്‍ പറയിപ്പിക്കാലയല്ലോ ഇപ്പോ.

ENGLISH SUMMARY:

Chief Minister's decision to travel by private plane from Thiruvananthapuram to Malappuram as a step towards reducing road accidents. This move is seen as a significant measure to promote road safety in Kerala.