മെസിയെ കൊണ്ടുവരിക എന്നത് സ്പോണ്‍സറുടെ അല്ല, ഇടതു സര്‍ക്കാരിന്‍റെ തന്നെ പദ്ധതിയായിരുന്നു എന്ന് സ്പോണ്‍സര്‍ ആന്‍റോ അഗസ്റ്റിന്‍. മുന്‍പ് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ആന്‍റോ ഇത് പറഞ്ഞിട്ടുണ്ടെങ്കില്‍ ഇപ്പോഴത് രേഖാമൂലം മൊഴിയായി സര്‍ക്കാരിന്‍റെ മുന്‍പിലുണ്ടെന്നതാണ് അവസ്ഥ. ടെന്‍ഡര്‍ പോലും വിളിക്കാതെ സ്പോണ്‍സര്‍ഷിപ്പിനായി, മുന്‍ സര്‍ക്കാരിന്‍റെ കായിക വകുപ്പ്... തന്നെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു എന്ന് ആന്‍റോ ജിഎസ്ടി വകുപ്പിന് നല്‍കിയ മൊഴിയിലുണ്ട്. അവിടെ ചില ചോദ്യങ്ങളുയരുന്നു. പിണറായി സര്‍ക്കാര്‍ കാലത്ത് മാത്രം പത്ത് കേസുകളില്‍ പ്രതിയായ ആന്‍റോയെ വലിയൊരു സ്വപ്നകായിക ഉദ്യമത്തിന്‍റെ സാമ്പത്തിക സഹായിയാക്കാന്‍, മുഖമാക്കാന്‍.. മുന്‍ സര്‍ക്കാര്‍ താല്‍പര്യമെടുത്തത് എന്തുകൊണ്ട് ? നിലവില്‍ അനധിക‍ൃത മദ്യക്കേസിലാണ് റിമാന്‍ഡിലുള്ളത് എങ്കിലും, താമസിക്കുന്ന വീടുമുതല്‍ തൊട്ടിടത്തെല്ലാം തട്ടിപ്പും ചട്ടലംഘനങ്ങള്‍ നേരിടുന്നുണ്ട് ആന്‍റോ. ഇതെല്ലാം മുന്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കാതെ ഇരുന്നത് എന്തുകൊണ്ട് ? അന്വേഷണ മുന എങ്ങോട്ട് ? അടപടലം കുരുങ്ങുമോ ?

Messi Kerala Deal: Government's Initiative, Not Just Sponsor's?:

the controversial Messi sponsorship deal in Kerala, highlighting that the initiative was the state government's plan, not solely the sponsor's. This probe uncovers questions regarding the government's decision to involve an individual facing multiple accusations in a significant sporting endeavor.