TOPICS COVERED

1980ല്‍ ഇടത്പക്ഷ മുന്നണി രൂപീകൃതമായ ശേഷമുള്ള, ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പരാജയം കണ്ട CPM, നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പ്രക്രിയയിലാണ്. ജനത്തോട് അകന്നത് എന്തുകൊണ്ട് ? വീഴ്ചപറ്റിയതെവിടെ ?ഇക്കാര്യങ്ങളിലെല്ലാം, കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയില്‍ തുറന്ന വിമര്‍‌ശനത്തിനാണ് പാര്‍ട്ടിയുടെ ആഹ്വാനം. പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ബേബി, പക്ഷേ ഒരുമണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗത്തില്‍ പിണറായിക്കെതിരായ ഇ.ഡി. നീക്കങ്ങളെ കുറിച്ച് ആഴത്തില്‍ മിണ്ടിയുമില്ല. അടിമുടി തിരുത്തുമെന്ന് സംസ്ഥാന സെക്രട്ടറിയും പറഞ്ഞുവച്ചു. ചോദ്യമിതാണ്. – വിമര്‍ശിക്കും തിരുത്തും എന്ന് പറയുന്ന പാര്‍ട്ടി നേതൃത്വം. ആ വിമര്‍ശനം തന്നെ തന്ത്രപരമായി കടിഞ്ഞാണിലൂടെ നിയന്ത്രിക്കുന്നുണ്ടോ ?  തെറ്റുപറ്റിയെന്ന് പറയുന്ന നേതാക്കള്‍ അതിന്‍റെ ഉത്തരവാദിത്തം ഏല്‍ക്കുമോ ? നടപടി എന്ന ഒന്നിലേക്ക് പാര്‍ട്ടികടക്കുമോ ? ഈ പരിപാടി.. ആത്മാര്‍ഥമായി തിരുത്താനോ അതോ സ്തുതിക്കാനോ ?

CPM Faces Electoral Reckoning: A Deep Dive into Party's Setbacks:

CPM is undergoing a process to regain lost glory after its biggest electoral defeat since the formation of the Left Democratic Front in 1980. The party is calling for open criticism regarding why it alienated the public and where it erred