മലയാള മനോരമ  പുറത്തുകൊണ്ടുവന്ന മുന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ മാസപ്പടിയില്‍ അന്വേഷണം വന്‍ വഴിത്തിരുവില്‍. മുന്‍ മുഖ്യമന്ത്രി, ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് തന്നെയാണ് മകളെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നു. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാടെന്നും രാഷ്ട്രീയവേട്ടയാടലെന്നുമെല്ലാമുള്ള ന്യായീകരണങ്ങള്‍ നിരത്താന്‍ ഇനിയും സിപിഎം മുതിരുമോ? അന്വേഷണ ഉദ്യോഗസ്ഥരെ ഗൂണ്ടകളെ ഉപയോഗിച്ച് നേരിടുന്ന, നിയമവാഴ്ചയെ അവഹേളിക്കുന്ന സമീപനം സ്വീകരിക്കുമോ? മടിയിൽ കനമില്ലെന്നും ആ പിവി ഞാനല്ലെന്നും ആവർ‍ത്തിച്ച പിണറായി വിജയന്‍ വിജിലൻസ് കേസിൽ പ്രതിയാകുമോ? വാര്‍ത്ത പുറത്തുകൊണ്ടുവന്ന മലയാള മനോരമയെയും മാധ്യമപ്രവര്‍ത്തകരെയും  കടന്നാക്രമിച്ചാല്‍ സത്യം മാഞ്ഞുപോവില്ല എന്ന യാഥാര്‍ഥ്യം പാര്‍ട്ടിക്കാര്‍ തിരിച്ചറിയുമോ? ഇതു വരെ ബിജെപി, സിപിഎം ഡീലെന്ന് ആരോപിച്ചവർ, തെളിവുണ്ടായിട്ടും കേന്ദ്ര ഏജൻസികൾ ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപിച്ചവർ കേസെടുക്കാൻ തയ്യാറാകുമോ? സതീശൻ, മോദി കൂടിക്കാഴ്ചക്ക് പിന്നാലെ ഇഡി റെയ്ഡെന്ന ആരോപണം ഉയർത്തിയ സിപിഎം, മുഖ്യമന്ത്രിക്കെതിരെ ആക്രമണം കടുപ്പിക്കുമോ? സതീശനും ചെന്നിത്തലയും മടിച്ചുനിന്നാൽ , ബിജെപി അത് രാഷ്ട്രീയ ആയുധമാക്കുമോ? സിപിഎമ്മിലെ പിണറായി വിമർശകർ നേതൃമാറ്റമെന്ന ആവശ്യം ശക്തമാക്കുമോ? അതോ, വിശാല സംസ്ഥാന സമിതി പിണറായിക്കും കുടുംബത്തിനും പിന്തുണയറിച്ച് പിരിയുമോ?

ENGLISH SUMMARY:

A significant turn in the monthly payment case involving former Chief Minister Pinarayi Vijayan's daughter. The Enforcement Directorate has reportedly found evidence suggesting the former Chief Minister, now the Leader of the Opposition, received bribes through his daughter.