പാലക്കാട് അട്ടപ്പാടിയില്‍ യുവതിയെയും കുട്ടിയെയും കൊലപ്പെടുത്തി ചാക്കിലാക്കി പുഴയില്‍ ഒഴുക്കിയ കേസില്‍ പ്രതി പിടിയില്‍. അട്ടപ്പാടിയില്‍ തോട്ടം തൊഴിലാളി ആയിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശി ആണ് പിടിയിലായത്. അഗളി പൊലീസ് സംഘം ബംഗാളില്‍ എത്തിയാണ് പ്രതിയായ പ്രവത് ദാസിനെ പിടികൂടിയത്. കൊല്ലപ്പെട്ട യുവതി ഇയാളുടെ ഭാര്യയല്ലെന്നും കുട്ടി തന്‍റേതല്ലെന്നും പ്രതി മൊഴി നല്‍കി. രണ്ട് മാസമായി ഇവര്‍ ഒരുമിച്ചായിരുന്നു താമസം. പങ്കാളിയോടുള്ള സംശയവും തര്‍ക്കവുമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക മൊഴി. 25 വയസുകാരി പ്രണിതയും മൂന്നര വയസുള്ള മകള്‍ ജോഹിതയുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഇരുവരെയയും കൊലപ്പെടുത്തിയ ശേഷം തല അറുത്ത് മാറ്റി, മൃതദേഹ ഭാഗങ്ങള്‍ മൂന്ന് ചാക്കുകളിലാക്കി ഭവാനിപ്പുഴയില്‍ ഒഴുക്കിവിടുകയായിരുന്നു. കൊലപ്പെടുത്തിയത് എങ്ങനെ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ENGLISH SUMMARY:

In the Attappadi murder case, the accused, a West Bengal native, has been apprehended by the Agali police. The suspect confessed to killing a woman and her child in Palakkad, dismembering them, and disposing of the bodies in the Bhavani River due to suspicions and arguments.