മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് തട്ടിക്കയറുന്ന ഡിസിസി അംഗം. കോൺഗ്രസ് പ്രാദേശിക നേതാക്കളെ വീട്ടിൽ കയറി തല്ലുന്ന വനിത എംഎൽഎയും കെപിസിസി അംഗവും. അധികാരത്തിലേറി നാലു മാസം തികയും മുമ്പേ കോൺഗ്രസുകാർ തന്നെ സര്‍ക്കാരിന് വെല്ലുവിളി ഉയർത്തുകയാണോ? പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തയാളെ മുന്‍കാല പ്രാബല്യത്തോടെ തന്റെ സ്റ്റാഫാക്കണം എന്ന് ആവശ്യപ്പെടുന്ന രമ്യ ഹരിദാസ് എംഎല്‍എയുടെ കൂറ് പാര്‍ട്ടിയോടോ സുഹൃത്തിനോടോ? വനിതാ, ദളിത് കാര്‍ഡുകള്‍ ചിറയിന്‍കീഴില്‍ വിലപ്പോവുമോ ? തല്ലുമാല ഉണ്ടാക്കിയ എംഎല്‍എയ്ക്കും ജില്ലാ പഞ്ചായത്തംഗത്തിനും പാര്‍ട്ടി സംരക്ഷണമൊരുക്കുകയാണോ ?. 102 സീറ്റിൻറെ ഭൂരിപക്ഷം ഏതു തെമ്മാടിത്തവും കാണിക്കാനുള്ള ലൈസൻസായാണോ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കാണുന്നത്? ജനപ്രതിനിധികളെയും നേതാക്കന്മാരെയും നിലയ്ക്ക് നിർത്താൻ കഴിയാത്ത നേതൃത്വമാണോ കേരളത്തില്‍? പത്തുകൊല്ലത്തെ ഭരണപീഡനവും പാർട്ടിഭരണവും സുവർണ്ണകാലമെന്ന് പൊതുജനത്തെക്കൊണ്ട് കോൺഗ്രസുകാർ തന്നെ പറയിപ്പിക്കുമോ? കൈവിട്ട കളികളാണോ പുതുയുഗ ഭരണത്തിൽ?