മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇടുക്കി എംഎൽഎയുമായ ജോസ് കുറ്റ്യാനി അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭൗതികദേഹം നാളെ രാവിലെ തൊടുപുഴയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട് നടത്തുമെന്നും കുടുംബാം അറിയിച്ചു.
ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ടുതവണ നിയമസഭയിലെത്തിയ ജോസ് കുറ്റ്യാനി നിയമസഭ പെറ്റിഷൻ കമ്മറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ഇടുക്കി ജില്ല രൂപീകരിച്ച ശേഷമുള്ള ആദ്യ ഡിസി പ്രസിഡന്റ് ആയിരുന്നു. എഐസിസി, കെപിസിസി നിർവാഹകസമതി അംഗമായും ദീർഘനാൾ പ്രവർത്തിച്ചു.
ENGLISH SUMMARY:
Senior Congress leader and former Idukki MLA Jose Kuttyani has passed away due to age-related ailments. He served two terms as the representative of the Idukki assembly constituency and held the position of Chairman of the Assembly Petitions Committee. Notably, he was also the first District Congress Committee (DCC) President of Idukki following the formation of the district. His mortal remains will be laid out for public homage at his residence in Thodupuzha tomorrow morning, with funeral details to be announced later.