c-joseph-vijay-02
  • നിയമസഭയില്‍ പൊട്ടിത്തെറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സ്ത്രീകളെ അവഹേളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വിജയ്

നിയമസഭയില്‍ പൊട്ടിത്തെറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സ്ത്രീകളെ അവഹേളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വിജയ് സഭയില്‍ പറഞ്ഞു. നടി തൃഷയ്ക്കെതിരായ ഉദയനിധി സ്റ്റാലിന്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. അഴിമതി കേസുകളിലെ ഇഡി റിപ്പോര്‍ട്ടുകള്‍ നിരത്തി പ്രതിപക്ഷത്തെ വിജയ് കടന്നാക്രമിച്ചു. വിജയ് പ്രസംഗിച്ചത് റീല്‍സിന് വേണ്ടിയെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു. Also Read: 125 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; റെക്കോർഡുകൾ ഭേദിച്ച് ഓഗസ്റ്റ്! സെപ്റ്റംബറിലും രക്ഷയില്ല.


ബജറ്റ് ചര്‍ച്ചയിലെ മറുപടി പ്രസംഗത്തിന് ശേഷമായിരുന്നു വിജയ്‌യുടെ പ്രതികരണം. സമീപകാലങ്ങളില്‍ തമിഴ്‌നാട്ടില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ഥ പരാമര്‍ശങ്ങളും മോശം പരാമര്‍ശങ്ങളും പലരും നടത്തി. വായില്‍തോന്നിയത് പറയുന്നതാണ്  പ്രതിപക്ഷം ചെയ്യുന്നത്. സ്ത്രീകളെ അവഹേളിക്കുന്നത്  അംഗീകരിക്കില്ലെന്നും ശക്തമായ  നടപടിയെടുക്കുമെന്നും വിജയ്.

സഭയില്‍ പൊട്ടിത്തെറിച്ച മുഖ്യമന്ത്രി ഡിഎംകെയ്ക്ക് എതിരെ ആഞ്ഞടിച്ചു. ഡിഎംകെ ഭരണകാലങ്ങളിലെ അഴിമതികളുടെ ഇഡി റിപ്പോര്‍ട്ടുകള്‍ വായിച്ചു. കരുണാനിധിയുടെയും സ്റ്റാലിന്റെയും ഉദയനിധിയുടെയും പേരെടുത്ത് പറഞ്ഞ് വിമര്‍ശനം.

മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തില്‍ സംസാരിക്കാന്‍ അനുവദിക്കാത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. പിന്നീട് മുഖ്യമന്ത്രി സംസാരിക്കാന്‍ അനുവദിച്ചെങ്കിലും  സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ  ഇറങ്ങിപ്പോയി. ഡിഎംകെ നേതാക്കളെ പ്പറ്റി പറയാന്‍ വിജയ്ക്ക് അധികാരമില്ലെന്നും ഉന്നയിച്ചത് ആരോപണങ്ങള്‍ മാത്രമെന്നും ഉദയനിധി സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

ENGLISH SUMMARY:

Tamil Nadu Chief Minister Joseph Vijay erupted in the Legislative Assembly. Vijay said in the House that strong action would be taken against those who insult women. Controversy had erupted over Udhayanidhi Stalin's alleged defamatory remarks against actress Trisha. Vijay also attacked the Opposition by citing Enforcement Directorate reports related to corruption cases. Opposition Leader Udhayanidhi Stalin said Vijay's speech was made only for reels.